നീണ്ടൂർ സ്വദേശിനി നോർവിച്ചിൽ അന്തരിച്ചു
അപ്പച്ചൻ കണ്ണഞ്ചിറ
Friday, May 2, 2025 11:39 AM IST
നോർവിച്ച്: യുകെയിലെ നോർവിച്ചിൽ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ്(68) അന്തരിച്ചു. സംസ്കാരം പിന്നീട് നീണ്ടൂർ വി. മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും.
പരേത ഞീഴൂർ പാറയ്ക്കൽ കുടുംബാംഗം ആണ്. ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യുകെയിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ് ആണ്.
ജെയിംസ് നോർവിച്ച് അസോസിയേഷൻ ഫോർ മലയാളീസിന്റെ സ്ഥാപക നേതാക്കളിലൊരാണ്. സെന്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന പരേത, ക്നാനായ കൂടാര യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. നോർവിച്ച് മലയാളി അസോസിയേഷനിലും സജീവമായിരുന്നു.
മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ,സിമി, ഹൃദ്യ. സീറോമലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ കത്തോലിക്കാ മിഷൻ വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ മോർച്ചറി ചാപ്പലിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം ഇന്ന് പ്രാർഥനകൾ അർപ്പിച്ചു.
മേരിക്കുട്ടിയുടെ മരണ വിവരം അറിഞ്ഞു നോർവിച്ച് മലയാളികൾ പരേതയുടെ ഭവനത്തിൽ എത്തി കുടുംബാംഗങ്ങൾക്ക് അനുസ്മരണം നേർന്നു. നോർവിച്ച് മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് സിജി സെബാസ്റ്റ്യനും യുക്മയ്ക്കു വേണ്ടി ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനും യുകെകെസിഎയ്ക്കു വേണ്ടി നാഷണൽ പ്രസിഡന്റ് സിബി തോമസും അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു.