വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റിജിയൺ കോണ്‍ഫറന്‍സിന് ഇന്ന് ലണ്ടനില്‍ തിരിതെളിയും
ജോസ് കുമ്പിളുവേലില്‍
Friday, May 2, 2025 5:30 PM IST
സ്റ്റോക്ഓണ്ട്രെന്ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ കോണ്‍ഫറന്‍സ് ലണ്ടനിലെ സ്റ്റോക്ഓണ്ട്രെന്ഡ് കൗണ്ടിയിലെ സ്റ്റാഫോര്‍ഡ്ഷെയറിലെ ക്രൗണ്‍ ഹോട്ടലില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് രജിസ്ട്രേഷനോടുകൂടി മൂന്നുദിന കോണ്‍ഫറന്‍സിന് തുടക്കം കുറിക്കും.
ആദ്യദിനമായ വെള്ളിയാഴ്ച രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ചെയര്മാന് ജോളി തടത്തില്‍ (ജര്‍മനി) അധ്യക്ഷത വഹിയ്ക്കും. ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ആശംസിക്കും.
ഗ്ലോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി (വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍ (വൈസ് ചെയര്മാന്), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), രാജു കുന്നക്കാട്ട് (സാംസ്കാരിക ഫോറം സെക്രട്ടി), ഡോ.ജിമ്മി മൊയലന് (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റ്), സെബിന് പാലാട്ടി (യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
വിവിധ കലാപരിപാടികളും അരങ്ങേറും. രണ്ടാം ദിവസമായ മേയ് മൂന്നിന് ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ സോഷ്യല്‍ മീഡിയ അവാര്‍ഡ് എസ്. ശ്രീകുമാറിനും(യുകെ), സാമൂഹിക പ്രതിബദ്ധത അവാര്‍ഡ് റോയി ജോസഫ് മാന്വട്ടത്തിനും(യുകെ) നല്‍കും.

അയര്‍ലൻഡിലെ സാംസ്കാരിക മേഖലയിലും സംഘടനാ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഡബ്ല്യുഎംസി ഗ്ലോബല്‍ സാംസ്കാരിക ഫോറം സെക്രട്ടറി രാജു കുന്നക്കാട്ടിനെയും മാധ്യമരംഗത്ത് കാല്‍നൂറ്റാണ്ടും സംഗീത മേഖലയില്‍ 26 വര്‍ഷവും പിന്നിട്ട് വൈവിധ്യമാര്‍ന്ന ഗാനരചനകള്‍ കൊണ്ടും ശ്രദ്ധേയനായ ജോസ് കുമ്പിളുവേലിയെയും (ജര്‍മനി) ആദരിക്കും.
രാത്രി 7.30ന് വിവിധ കലാപരിപാടികള്‍ക്കൊപ്പം സന്‍ജു സാജന്റെ (അവറാച്ചന്) ലൈവ് ഡിജെയും നടക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, സംഘടനാ വിഷയങ്ങള്‍, കാലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് മൂന്നു ദിവസങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ കോണ്‍ഫറന്‍സിന് തിരശീല വീഴും.
ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ സെക്രട്ടറി ബാബു ടി. തോമസ് തോട്ടപ്പള്ളി ഷെബു ജോസഫ് ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ട്രഷറര്‍ ഡബ്ല്യുഎംസി യൂറോപ്പ് ഡബ്ല്യു അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ്, ലതീഷ് രാജ് തുടങ്ങിയര്‍ അടങ്ങിയ കമ്മിറ്റിയും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.