മിസ്മയുടെ മെഗാ ഷോ വെള്ളിയാഴ്ച ഹേവാർഡ്സ് ഹീത്തിൽ
ജിജോ അരയത്ത്
Friday, May 2, 2025 12:10 PM IST
ഹേവാർഡ്സ് ഹീത്ത്: നൃത്തവും സംഗീതവും മിമിക്സും മാജിക്കുമായി മലയാളക്കരയിലെ പ്രശസ്തരായ സിനിമ - ടെലിവിഷൻ താരങ്ങളെ ഉൾപ്പെടുത്തി ജെബി ഗ്രൂപ്പും ഹേവാർഡ്സ് ഹീത്ത് മിസ്മാ മലയാളി അസോസിയേഷനും ചേർന്ന് അണിയിച്ചൊരുക്കുന്ന സൂപ്പർ സ്റ്റേജ്ഷോ ഹേവാർഡ്സ് ഹീത്തിന്റെ മണ്ണിലേക്ക് എത്തുന്നു.
ചടുലനൃത്തച്ചുവടുകളുമായി സിനിമ - സീരിയൽ താരം അനു ജോസഫ് നയിക്കുന്ന ഈ ആഘോഷരാവ് വെള്ളിയാഴ്ച വെെകുന്നേരം 5.30 മുതൽ 9.15 വരെ കുക്ക്ഫീൽഡ് വാർഡൻ പാർക്ക് സ്കൂളിൽ അരങ്ങേറും.
ഗായകരായ ജോബി ജോണും ഹൃതികയും മലയാളികൾ വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന ഇമ്പമേറിയ അടിപൊളി ഗാനങ്ങൾ പാടും. തുടർന്ന് മജീഷ്യൻ മുഹമ്മദ് ഷാനു അതിശയിപ്പിക്കുന്ന മാജിക്കുകൾ അവതരിപ്പിക്കും.
സുമേഷ് കൂട്ടിക്കൽ ലൈവ് കീബോർഡ് പെർഫോമൻസും അബി ചാത്തന്നൂരിന്റെ കോമഡി ഷോയും തുടർന്ന് അരങ്ങേറും. റിയാലിറ്റി ഷോ താരം റോക്കിയും ആഘോഷരാവിലണിചേരും. കിച്ചൂസ് കിച്ചന്റെ ഫുഡ് കൗണ്ടറിൽ നിന്നും മിതമായ നിരക്കിൽ രുചിയേറിയ ഭക്ഷണവും ലഭിക്കും.
മിസ്മാ പ്രസിഡന്റ് സദാനന്ദൻ ദിവാകരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി സീജ വിശ്വനാഥ്, വൈസ് പ്രസിഡന്റ് ഗംഗാ പ്രസാദ്, മുൻ സെക്രട്ടറി ജോസഫ് തോമസ്, ട്രഷറർ ജോയ് എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുൺ മാത്യു, ബാബു മാത്യു, ഫിലിപ്പ് കെ. ജോയ്, ഉണ്ണി കൊച്ചുപുര,
സജിൽ വേണുഗോപാൽ, അരുൺ പീറ്റർ, ജിജോ അരയത്ത്, ജാൻസി ജോയ്, നോബിൾ വർഗീസ്, സിബിൻ പോത്തൻ മേരി, മിസ്മാ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ സന്തോഷ് ജോസ്, വിശ്വനാഥ് കളരിക്കൽ, ഹനീഷ് ഹിലാരി ഓഡിറ്റർ സാം മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ ആഘോഷ രാവ് ഔദ്യഗികമായി ഉദ്ഘാടനം ചെയ്യപ്പെടും.
തുടർന്ന് ഹേവാർഡ്സ് ഹീത്തിലെ അനുഗ്രഹീത കലാകാരി രമ്യാ അരുൺകൃഷ്ണന്റെ ഡാൻസും തുടർന്ന് മെഗാ ഷോയും അരങ്ങേറും. പ്രസ്തുത വേദിയിൽ വച്ച് മിസ്മയുടെ 120 ഓളം കുടുംബങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ജൂൺ 29ന് നനടക്കുന്ന മിസ്മാ കായികമേള 2025ന്റെ ലോഗോ പ്രകാശനം അനു ജോസഫും ജോബി ജോണും സംയുക്തമായി നിർവഹിക്കും.
കലാ പരിപാടികൾക്ക് സീജ വിശ്വനാഥ് സ്വാഗതവും ജിജോ അരയത്ത് നന്ദിയും പ്രകാശിപ്പിക്കും. ദേശീയ ഗാനത്തോടെ ആഘോഷ രാവ് അവസാനിക്കും. യുകെയിൽ വർഷങ്ങളായി സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന ജോബി മാളിയേക്കലിന്റെയും ബിജോയ് വർഗീസിന്റെയും നേതുത്വത്തിലാണ് ആരവം ഹേവാർഡ്സ് ഹീത്തിൽ എത്തുന്നത്.
ഇനിയും ആർക്കെങ്കിലും ടിക്കറ്റുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹേവാർഡ്സ് ഹീത്തിന് പുറമെ സസെക്സിൽ നിന്നും കെന്റിൽ നിന്നും ലണ്ടനിൽ നിന്നുമായി നിരവധി ആളുകൾ ഹേവാർഡ്സ് ഹീത്തിലെത്തുമ്പോൾ മലയാളികളുടെ ഒരു വലിയ സംഗമ വേദിയായി മാറും ഈ ആഘോഷ രാവ്.
കൂടുതൽ വിവരങ്ങൾക്ക്: സദാനന്ദൻ ദിവാകരൻ -07723020990, സീജ വിശ്വനാഥ് -07721152214, ഗംഗാ പ്രസാദ് -07466396725, ജോയ് എബ്രഹാം -07939161323.