ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിയെ പിന്തുണച്ച് എഒസിപി
പി.പി. ചെറിയാൻ
Sunday, June 8, 2025 9:12 PM IST
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് സഹ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്റാൻ മംദാനിയെ പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോകോർട്ടെസ് പിന്തുണച്ചു. ന്ധതൊഴിലാളിവർഗകാരുടെ ഒരു സഖ്യത്തെ ഒരുമിച്ച് കൊണ്ടുവരാൻ അസംബ്ലി അംഗം മംദാനിക്ക് മികച്ച കഴിവുണ്ടെന്ന് ഒകാസിയോകോർട്ടെസ് പറഞ്ഞു.
ഏർലി വോട്ടിംഗ് ആരംഭിക്കാൻ ഇനി വെറും ഒൻപത് ദിവസം മാത്രമാണുള്ളത്. തെരഞ്ഞെടുപ്പിൽ ആൻഡ്രൂ ക്യൂമോ ആണ് പ്രധാന എതിരാളി. 35 വയസുകാരനായ ഒകാസിയോകോർട്ടെസും 33 വയസുകാരനായ മംദാനിയും അവർ പ്രതിനിധീകരിക്കുന്ന ക്വീൻസ്, ബ്രോങ്ക്സ് ഭാഗങ്ങൾക്ക് പുറമെ പുരോഗമനപരമായ മൂല്യങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
സൗജന്യവും വേഗത്തിലുള്ളതുമായ ബസ് സർവീസ്, വാടക മരവിപ്പിക്കൽ, സമ്പന്നർക്ക് നികുതി ഏർപ്പെടുത്തൽ തുടങ്ങിയ ജനപക്ഷ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടതുപക്ഷ ചായ്വുള്ള യുവ വോട്ടർമാരെ മംദാനി തന്റെ പ്രചാരണത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്.