ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റൺ ചാപ്റ്റര്‍ യോഗം സംഘടിപ്പിച്ചു
എ. സി. ജോര്‍ജ്
Sunday, June 8, 2025 9:33 PM IST
ഹൂസ്റ്റൺ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) ഹൂസ്റ്റൺ ചാപ്റ്റര്‍ ജൂണ്‍ 30 നു വൈകുന്നേരം അപ്പനാബസാര് ഓഡിറ്റോറിയത്തില്‍ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് തോമസ് ഓലിയാന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫോമാ സ്ഥാപക പ്രസിഡന്റും മുതിര്‍ന്ന പ്രവര്‍ത്തകനുമായ ശശിധരന് നായര്‍ യോഗം ഉദ്ഘാടനം ചെയ്തു.
തദവസരത്തില്‍ കേരളത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകം കോഓര്‍ഡിനേറ്റര്‍ ആയ മഹാദേവന് വാഴശ്ശേരിലിന് സ്വീകരണം നല്കി. യോഗത്തില്‍, സ്റ്റാഫ്ഫോര്‍ഡ് മേയര്‍ കെന്‍ മാത്യു, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, മാത്യു നൈനാന് (ഐഒസി, ഡാളസ്, പ്രസിഡന്റ്), സന്തോഷ് കാപ്പില്‍ (ഐഒസി, ഡാളസ്, ചെയര്മാന്) ജോയി സാമുവേല്‍, എ.സി. ജോര്‍ജ്, ജോസ് പുന്നൂസ്, രാജേഷ് മാത്യു, എസ്.കെ. ചെറിയാന്, ജോജി ജോസഫ്, ലീലാ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സന്നിഹിതരായ എല്ലാവരും പൊതു ചര്‍ച്ചയില്‍ വളരെ സജീവമായി പങ്കെടുത്തു.
പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും എല്ലാവരും അഭിനന്ദനം അറിയിച്ചു. അതുപോലെ നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനും വിജയാശംസകള്‍ നേര്‍ന്നു.