മുൻ പോലീസ് മേധാവിയും കൊടുംകുറ്റവാളിയുമായ "ഡെവിൾ ഇൻ ദി ഓസാർക്ക്സ്’പിടിയിൽ
പി.പി. ചെറിയാൻ
Sunday, June 8, 2025 9:27 PM IST
അർകെൻസ : "ഡെവിൾ ഇൻ ദി ഓസാർക്ക്സ്’ എന്നറിയപ്പെടുന്ന മുൻ പോലീസ് മേധാവിയും കൊടുംകുറ്റവാളിയുമായ ഗ്രാന്റ് ഹാർഡിനെ നിയമപാലകർ പിടികൂടി. ജയിലിൽ നിന്ന് ഏകദേശം 2.4 കിലോമീറ്റർ (1.5 മൈൽ) വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.
അർകെൻസമിസോറി അതിർത്തിക്കടുത്തുള്ള ഗേറ്റ്വേ എന്ന ചെറുപട്ടണത്തിലെ മുൻ പൊലീസ് മേധാവിയായിരുന്ന ഹാർഡിൻ, കൊലപാതകത്തിനും പീഡനത്തിനും ദീർഘകാല ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇയാളുടെ കുപ്രസിദ്ധി "ഡെവിൾ ഇൻ ദി ഓസാർക്ക്സ് 'എന്ന ടിവി ഡോക്യുമെന്ററിക്ക് വിഷയമായിരുന്നു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉദ്യോഗസ്ഥർ അടുത്തുവരുന്നത് കണ്ടപ്പോൾ ഹാർഡിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉടൻതന്നെ കീഴടക്കിയെന്നും ഒന്നര ആഴ്ചയായി ഇയാൾ ഒളിവിലായിരുന്നുവെന്നും അർക്കൻസാസ് ജയിൽ സിസ്റ്റം വക്താവ് റാൻഡ് ചാംപ്യൻ പറഞ്ഞു.