ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം
ജയ്സൺ കിഴക്കയിൽ
Thursday, June 19, 2025 4:00 AM IST
ഡബ്ലിൻ : നീനാ ചിയേഴ്സ് നീന ഒളിമ്പിക്സ് അത്ലറ്റിക് ക്ലബിൽ സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി. പാപ്പൻസ് ഫിസ്ബറോ, ചീയേഴ്സ് നീനാ, ഡിഫന്റേഴ്സ് ഡൻഗാർവൻ എന്നീ ടീമുകൾ മത്സരത്തിൽ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ററിമ്മ്സ് ( Tug of war Ireland-India Malayali Segment)ന്റെ ഗൈഡ്ലൈൻസും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങൾ.

ഫാ. റെക്സൻ ചുള്ളിക്കൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. Irish Tug of War Association Secretary നോയൽ സമ്മാന ദാനം നിർവഹിച്ചു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.