വിശുദ്ധ ജോണ്‍ പോൾ രണ്ടാമന്‍റെ തിരുശേഷിപ്പ് ചങ്ങനാശേരി അതിരൂപതയിലേക്ക്
Sunday, October 6, 2019 2:31 AM IST
കൊ​ളോ​ണ്‍: കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യി​രു​ന്ന വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ തി​രു​ശേ​ഷി​പ്പ് പോ​ള​ണ്ടി​ലെ ക്രാ​ക്കോ​വ് അ​തി​രൂ​പ​ത, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്ക് സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പോ​ള​ണ്ട് സ​ന്ദ​ർ​ശി​ച്ച ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക്രാ​ക്കോ​വ് മു​ൻ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ഡോ. ​സ്റ്റ​നി​സ്ളാ​വ് ജി​വി​ഷിൽനി​ന്നു​മാ​ണ് തി​രു​ശേ​ഷി​പ്പ് അ​ൾ​ത്താ​രവ​ണ​ക്ക​ത്തി​നാ​യി സ്വീ​ക​രി​ച്ച​ത്. ക​ർ​ദി​നാ​ൾ ജി​വി​ഷ് 37 വ​ർ​ഷം ജോ​ണ്‍പോ​ൾ ര​ണ്ടാ​മ​ന്‍റെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യായിരുന്നു.

ക​ർ​ദി​നാ​ൾ ജി​വി​ഷു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മാ​ർ പെ​രു​ന്തോ​ട്ടം മൂ​ന്നു ദി​വ​സം ക്രാ​ക്കോ​വി​ൽ ചെ​ല​വ​ഴി​ച്ചു. സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​നോ​ടൊ​പ്പം ര​ണ്ടു​പ്രാ​വ​ശ്യം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച ക​ർ​ദി​നാ​ൾ ജി​വി​ഷ് ര​ണ്ടു​ത​വ​ണ​യും കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. അ​ന്ന​ത്തെ സ​ന്ദ​ർ​ശ​ന മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​ദ്ദേ​ഹം മാ​ർ പെ​രു​ന്തോ​ട്ട​വു​മാ​യി പ​ങ്കു​വ​ച്ചു. തി​രു​ശേ​ഷി​പ്പ് കേ​ര​ള സ​ഭ​യ്ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തി​നു ന​ന്ദി പ​റ​ഞ്ഞ മാ​ർ പെ​രു​ന്തോ​ട്ടം ക​ർ​ദി​നാ​ൾ ജി​വി​ഷി​നെ കേ​ര​ള​ത്തി​ലേ​ക്കു വീ​ണ്ടും ക്ഷ​ണി​ച്ചു.

മാ​ർ പെ​രു​ന്തോ​ട്ടം തുടർന്ന് റോ​മി​ൽ ന​ട​ക്കു​ന്ന ആ​ദ് ലി​മി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി വ​ത്തി​ക്കാ​നി​ലെത്തി.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ