ദാ​വോ​സ് ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യി ലോ​സേ​നി​ൽ ഗ്രെ​റ്റ​യു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Sunday, January 19, 2020 1:39 AM IST
ലോ​സേ​ൻ: ലോ​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ദാ​വോ​സ് ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ലോ​സേ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കു ചേ​ർ​ന്ന പ്ര​ക​ട​ന​ത്തി​ൽ സ്വീ​ഡി​ഷ് കൗ​മാ​ര കാ​ലാ​വ​സ്ഥാ ആ​ക്റ്റി​വി​സ്റ​റ് ഗ്രെ​റ്റ തേ​ൻ​ബ​ർ​ഗും അ​ണി​ചേ​ർ​ന്നു.

കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണ​ത്തി​നു​ള്ള യ​ഥാ​ർ​ഥ ന​ട​പ​ടി​ക​ൾ ഈ ​പ​തി​റ്റാ​ണ്ടി​ലും ഒ​രു സ​ർ​ക്കാ​രും സ്വീ​ക​രി​ച്ചു കാ​ണു​ന്നി​ല്ലെ​ന്ന് ഗ്രെ​റ്റ. കൂ​ടു​ത​ലാ​യും കൗ​മാ​ര​ക്കാ​ർ പ​ങ്കെ​ടു​ത്ത പ്ര​ക​ട​ന​ത്തി​ൽ വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ഗ്രെ​റ്റ​യ്ക്കു ല​ഭി​ച്ച​ത്.

ഇ​തു വെ​റും തു​ട​ക്ക​മാ​ണ്. ശ​രി​യാ​യ​ത് നി​ങ്ങ​ൾ കാ​ണാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ, അ​തു ഞാ​ൻ നി​ങ്ങ​ൾ​ക്ക് ഉ​റ​പ്പു ത​രു​ന്നു~ ലോ​ക നേ​താ​ക്ക​ളോ​ടാ​യി ഗ്രെ​റ്റ പ​റ​ഞ്ഞു. ദാ​വോ​സ് ഉ​ച്ച​കോ​ടി​യെ ഗ്രെ​റ്റ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ട്.

ദാ​വോ​സി​ൽ വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക മീ​റ്റിം​ഗ് ജ​നു​വ​രി 21 മു​ത​ൽ 24 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ