മാ​ഞ്ച​സ്റ്റ​ർ ബ്രി​സ്റ്റോ​ൾ ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ ബ്ര​ദ​ർ സു​നി​ൽ കൈ​താ​രത്തിന്‍റെ നേതൃത്വത്തിൽ ധ്യാ​നം ഫെ​ബ്രു​വ​രി 1, 2 തീ​യ​തി​ളി​ൽ
Thursday, January 23, 2020 9:48 PM IST
മാ​ഞ്ച​സ്റ്റ​ർ: ബ്ര​ദ​ർ സു​നി​ൽ കൈ​താ​രം നേ​തൃ​ത്വം ന​ൽ​കു​ന്ന ധ്യാ​നം ഫെ​ബ്രു​വ​രി 1, 2 തീ​യ​തി​ക​ളി​ൽ മാ​ഞ്ച​സ്റ്റ​ർ ബ്രി​സ്റ്റോ​ൾ ക്നാ​നാ​യ പ​ള്ളി​ക​ളി​ൽ ന​ട​ത്തു​ന്നു. മൂ​ന്നു​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചു മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ്ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ൽ ഫെ​ബ്രു​വ​രി ഒ​ന്ന് രാ​വി​ലെ 9.30ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യും 10ന് ​വി. കു​ർ​ബാ​ന​യും 11.30ന് ​ബ്ര​ദ​ർ സു​നി​ൽ കൈ​താ​രം ന​ട​ത്തു​ന്ന ധ്യാ​ന​വും ന​ട​ത്ത​പ്പെ​ടു​ന്നു. വൈ​കി​ട്ട് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ ധ്യാ​നം അ​വ​സാ​നി​ക്കും.

ഫെ​ബ്രു​വ​രി 2 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ബ്രി​സ്റ്റോ​ൾ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യോ​ടെ ധ്യാ​നം ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​ഉ​ച്ച​ന​മ​സ്കാ​ര​വും വൈ​കി​ട്ട് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ ധ്യാ​നം അ​വ​സാ​നി​ക്കും. മൂ​ന്നു​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ധ്യാ​ന​ത്തി​ൽ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​സ​ജി ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ര​

റി​പ്പോ​ർ​ട്ട്: തോ​മ​സ് മാ​ത്യു