ആരോഗ്യപ്രവർത്തർക്കു ആദരവുമായി സമീക്ഷ യുകെ
Sunday, May 24, 2020 4:52 PM IST
ബെഡ്ഫോർഡ്, ലണ്ടൻ: കോവിഡ് ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പോരാടുകയാണ് NHS സ്റ്റാഫ് . ഇവർക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി സമീക്ഷ യുകെ ബെഡ്ഫോർഡ് ബ്രാഞ്ച് മാതൃകയായി.

അൻപതോളം വരുന്ന സ്റ്റാഫിനു വീട്ടിൽ പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം ആണ് ഒരുക്കിയത്. സമീക്ഷയുടെ മാതൃകാപരമായ പ്രവർത്തനത്തിന് സാബു , മിഥുൻ ,സന്തോഷ് , സ്മിത , റിജു ,വിനോദ് , ജോമോൻ , അജീഷ് , നോബിൾ , ജൂബി , ഗ്ലാഡ്‌വിൻ , അനുപ് എന്നിവർ നേതൃത്വം നൽകി .

ലോക്ക് ഡൗൺ കാലത്തു നിരവധി പ്രവർത്തനങ്ങളാണ് സമീക്ഷയുടെ ബ്രാഞ്ചുകൾ നടത്തി ക്കൊണ്ടിരിക്കുന്നത് . സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും ഇതുപോലുള്ള മാതൃകാപരമായ പ്രവർത്തികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികൾ അറിയിച്ചു .

റിപ്പോർട്ട്: ബിജു ഗോപിനാഥ്