ജ​ർ​മ​നി ഗ്രീ​സി​ൽ നി​ന്ന് 1553 അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കും
Wednesday, September 16, 2020 11:18 PM IST
ബ​ർ​ലി​ൻ: ഗ്രീ​സി​ൽ നി​ന്ന് 1553 അ​ഭ​യാ​ർ​ഥി​ക​ളെ​ക്കൂ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ജ​ർ​മ​നി ഉ​റ​പ്പു ന​ൽ​കി. ലെ​സ്ബോ​സി​ലെ ക​ത്തി​ന​ശി​ച്ച ക്യാ​ന്പി​ൽ നി​ന്നു കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന. പ​ന്തീ​രാ​യി​ര​ത്തി​ല​ധി​കം പേ​രെ താ​മ​സി​പ്പി​ച്ചി​രു​ന്ന മോ​റി​യ ക്യാ​ന്പി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ക്യാ​ന്പി​ലെ തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്ന് ജ​ർ​മ​നി മ​തി​യാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ വാ​ഗ്ദാ​നം.

1553 അ​ഭ​യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട 408 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് സ്റ​റീ​ഫ​ൻ സീ​ബ​ർ​ട്ട് അ​റി​യി​ച്ചു. നേ​ര​ത്തെ ധ​ന​മ​ന്ത്രി ഒ​ലാ​ഫ് ഷോ​ൾ​സാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ