കുഞ്ഞമ്മ മാമ്മൂട്ടിലിന്‍റെ സംസ്കാരം ഒക്ടാബര്‍ ഒന്നിന്
Tuesday, September 29, 2020 10:58 PM IST
ലിംബുര്‍ഗ് : ജര്‍മനിയിലെ ലിംബുര്‍ഗില്‍ നിര്യാതയായ കുഞ്ഞമ്മ ബേബി (77)യുടെ സംസ്കാരം ഒക്ടോബര്‍ ഒന്നിന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2.30 ന് (Hauptfriedhof Limburg, 65549 Limburg an der Lahn) ലിംബുർഗിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും. പരേത പത്തനംതിട്ട, കൊടുമണ്‍ ചരുവിളയില്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: ബേബി ഉമ്മൻ മാവേലിക്കര, ചെട്ടികുളങ്ങര പത്തിച്ചറ കുടുംബാംഗം. മക്കള്‍ : തോമസ് ബേബി, ടോബിയാസ് ബേബി. മരുമക്കള്‍ : സില്‍ക്കെ തോമസ്, ജെസി ടോബി. കൊച്ചുമക്കള്‍ : ടിമോ ലെയോണ്‍, ഏലിയാസ് നോവ്, ജോനാഥാന്‍ ലൂക്കെ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍