ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീ വർഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ
Saturday, October 24, 2020 2:23 AM IST
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദമ്പതീ വർഷാചരണത്തോടനുബന്ധിച്ചു ദമ്പതികൾക്കായി ഫാമിലി അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ ദമ്പതികൾക്കയായി പ്രാർഥനാ പഠന ക്ലാസുകളും ദമ്പതീ വിശുദ്ധീകരണ ധ്യാനവും സംഘടിപ്പിക്കുന്നു.

നവംബർ 21 നു (ശനി) വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടക്കുന്ന ക്ലാസിൽ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ അതായത് 2015 ജനുവരി ഒന്നു മുതൽ വിവാഹിതരായ ദമ്പതികൾക്കായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യൻ ജോസഫും എറണാകുളം അങ്കമാലി രൂപതയുടെ കുടുംബ പ്രേഷിത രംഗത്തു ദീർഘ കാലമായി പ്രവർത്തിക്കുന്ന റൈഫൺ ജോസഫ് ആൻഡ് ടെസി റൈഫൺ ദമ്പതികളുമാണ് നേതൃത്വം കൊടുക്കുന്നത്.

സൂമിലൂടെ നടക്കുന്ന ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ദമ്പതികൾ ഓരോ ഇടവക / മിഷൻ കേന്ദ്രങ്ങളിലെ ട വൈദികർ വഴി റജിസ്റ്റർ ചെയ്യേണ്ടതാണ് .

നവംബർ 26,27,28 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ ദമ്പതികൾക്കുമായി ഡാനിയൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന ദമ്പതി വിശുദ്ധീകരണ ധ്യാനം (YOUTUBE വഴി) ഉണ്ടായിരിക്കും.

വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കലും ദമ്പതീവർഷ കോഓർഡിനേറ്റർ മോൺ. ജിനോ അരിക്കാട്ട് എംസിബിഎസും അറിയിച്ചു.