എസൻസ് അയർലൻഡ് ക്യൂരിയോസിറ്റി '20 സയൻസ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
Monday, November 16, 2020 5:42 PM IST
ഡബ്ലിൻ: കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസൻസ് അയർലൻഡ് സംഘടിപ്പിച്ച ശിൽപശാലയിലെ സയൻസ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂണിയർ വിഭാഗത്തിൽ ബ്രയാന സൂസൻ വിനു ഒന്നാം സമ്മാനവും സിദ്ധാർഥ് ബിജു രണ്ടാം സ്ഥാനവും മാധവ് സന്ദീപ് നമ്പ്യാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെക്കൻഡറി വിഭാഗത്തിൽ സേയാ സെൻ, അൻജിക നായക് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. കാർത്തിക് ശ്രീകാന്ത് രണ്ടാം സ്ഥാനവും ജോയൽ സൈജു മൂന്നാം സ്ഥാനവും നേടി.

കോവിഡ് മൂലം ഈ വർഷത്തെ ശില്പശാല ഓൺലൈനായാണ് സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തിനു പുറമേ സയൻസ് ആർട്ടിക്കിൾ, സയൻസ് പ്രോജക്ട്, സയൻസ് പോസ്റ്റർ ഡിസൈനിംഗ് മത്സരങ്ങളും നടന്നു. ഇവയുടെ വിലയിരുത്തൽ വിദഗ്ധസമിതി നടത്തിക്കൊണ്ടിരിക്കുന്നു. അതിലെ വിജയികളെ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും തുടർന്നുള്ള ദിവസങ്ങളിൽ കൈമാറും.