സെഹിയോനിൽ ഏകദിന യുവജന ധ്യാനം ഫെബ്രുവരി 27ന്
Thursday, February 18, 2021 11:23 PM IST
ലണ്ടൻ: ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർഥനയിൽ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവതീ യുവാക്കൾക്കായി ഏകദിനധ്യാനം ഫെബ്രുവരി 27 ന് ശനിയാഴ്ച ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഓണ്‍ലൈനായി നടക്കുന്നു. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും. ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക് ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് .

പങ്കെടുക്കാനാഗ്രഹിക്കുന്നവർ

https://www.sehionuk.org/register/ എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ;
ബ്ലയർ ബിനു +44 7712 246110.


റിപ്പോർട്ട്: ബാബു ജോസഫ്