വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ 24ന് ബര്‍ലിനില്‍
Friday, April 23, 2021 11:40 AM IST
ബെര്‍ലിന്‍: മലങ്കര ഓ4ത്തഡോക്‌സ് സുറിയാനി സഭയുടെ ജര്‍മനി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനുകളുടെ ആഭിമുഖ്യത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബര്‍ലിനിലെ സെന്റ് തോമസ് ദേവാലയത്തില്‍ ആഘോഷിക്കും.

റവ.ഫാ. രോഹിത്ത് സ്‌കറിയ ജോര്‍ജ്ജി മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഏപ്രില്‍ 24-നു ശനിയാഴ്ച ജര്‍മന്‍ സമയം വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്‌കാരവും 5:45-നു വി. കുര്‍ബാനയും, തുടര്‍ന്ന് വി. ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും പെരുന്നനാള്‍ ആശീര്‍വാദവും ഉണ്ടായിരിക്കും. ആദ്യമായാണ് ബെര്‍ലിനില്‍ കേന്ദ്രീകരിച്ച് മലങ്കര ഓ4ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ ആരാധന നടക്കുന്നത്. ജര്‍മ്മനിയുടെ വിവിധ സ്ഥലങ്ങളിലുള്ള വിശ്വാസികള്‍ക്കായി ഗൂഗിള്‍മീറ്റ് വഴി ഓണ്‍ലൈന്‍ സ്വകര്യം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +4917661997521.