യൂറോ കപ്പിന്‍റെ ആവേശത്തില്‍ ബ്രിട്ടനിലെ മലയാളികള്‍; കപ്പ് ഇംഗ്ലണ്ടിനെന്ന് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമി
Sunday, July 11, 2021 10:51 AM IST
നോട്ടിംഗ്ഹാം: യൂറോ കപ്പിന്‍റെ ആവേശത്തിലാണ് ഇംഗ്ലണ്ടിലെ മലയാളി ഫുട്‌ബോള്‍ ക്ലബും ഫുട്‌ബോള്‍ ആരാധകരും. ഇംഗ്ലണ്ടിലെ മലയാളി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്കുന്ന മലയാളികള്‍ തന്നെ നേതൃത്വം ന്‌ലകുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ടീമിന് ആശംസയുമായി രംഗത്തെത്തി.നൂറ്റാണ്ടിനിപ്പുറം യൂറോ കപ്പ് ഫൈനലില്‍ എത്തിയ ആവേശത്തിനൊപ്പമാണ ഇംഗ്ലണ്ടിലെ മുഴുവന്‍ സ്‌പോര്‍ട്സ് പ്രേമികളും.

യൂറോ കപ്പ് ടൂര്‍ണമെന്‍റില്‍ ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഇംഗ്ലണ്ട് പടഫൈനലിലെത്തിയതോടെ ഇംഗ്ലണ്ടിലെമ്പാടുംആവേശത്തിമിര്‍പ്പാണ്. അതിനൊപ്പമാണ് ഈ മലയാളികളുടെ സ്വന്തം ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയും.


നോട്ടിങ്ഹാമിലെ മുന്‍നിര ഫുട്‌ബോള്‍ അക്കാഡമിയായ ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമി താരങ്ങളും മാനേജ്‌മെന്റിന്റെയും അഭിപ്രായത്തില്‍ യൂറോ കപ്പ് ഇംഗ്ലണ്ടിന് തന്നെയെന്ന് അക്കാദമി താരങ്ങള്‍ ഉറപ്പിയ്ക്കുന്നു.

ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാഡമി ഡയറക്ടര്‍മാരായ രാജു ജോര്‍ജ് കാഞ്ഞിരത്താനം, ബിനോയ് ഇരിട്ടി, ജോസഫ് മുള്ളന്‍കുഴി, ബൈജു മേനാചേരി, ജിബി വര്‍ഗീസ് എന്നിവര്‍ക്ക് ഒരേ അഭിപ്രായമാണ് ഇക്കാര്യത്തില്‍.

അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍മാരായ ജാന്‍ ആലപ്പാടന്‍, ലൈജു വര്‍ഗീസ്, സിന്‍ഡോ ദേവസിക്കുട്ടി, ടെക്‌നിക്കല്‍ മാനേജര്‍മാരായ ഫ്രാന്‍സണ്‍ ജേക്കബ്, ഹരികുമാര്‍, അഡ്വൈസര്‍മാരായ സുനില്‍, ലിജോയ്, ഡിമി, ആന്‍സണ്‍, ജോബി, കോര്‍ഡിനേറ്റര്‍മാരായ ലിജു ജോസഫ്, സുനില്‍, ജിതിന്‍, സിബി മാത്യൂസ്, ലിതിന്‍ എന്നിവരും അക്കാദമി ഹെഡ് കോച്ചും ആയ പീറ്റ് ബെന്നും ചേര്‍ന്നാണ് പുതു തലമുറയിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പരിശീലനത്തിനായുള്ള സൗകര്യം ഒരുക്കുന്നത്.