ജര്‍മനിയില്‍ കൊറോണ മുന്നോട്ട്
Wednesday, January 26, 2022 3:01 PM IST
ബര്‍ലിന്‍:ജര്‍മനിയിലെ നിലവിലെ കൊറോണ അവലോകനം ചെയ്യാന്‍ ചാന്‍സലറര്‍ ഒലാഫ് ഷോള്‍സും സംസ്ഥാന മേധാവികളും കൂടിക്കാഴ്ച നടത്തി . സമ്മേളനത്തിന് ശേഷം നിയമങ്ങള്‍ ഒന്നും മാറില്ല. അയവുകളൊന്നുമില്ല. നിലവിലുള്ള കൊറോണ നിയമങ്ങള്‍ തുടരും.

സമ്മേളനത്തില്‍ ആരോഗ്യമന്ത്രി ലൗട്ടര്‍ബാഹിന് ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു.വളരെയധികം വിശ്വാസം നശിപ്പിച്ച, വാക്സിന്‍ കാലങ്ങളുടെ അവസ്ഥയെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ പിഴവുണ്ടായതായും അതിന് മന്ത്രി ക്ഷമാപണവും നടത്തി. കൊറോണ ഉച്ചകോടിയില്‍ ഫെഡറല്‍ സംസ്ഥാനങ്ങളുടെ പുതിയ കരട് പ്രമേയത്തില്‍ പുതിയ നിയമങ്ങള്‍ക്കോ ലഘൂകരണങ്ങള്‍ക്കോ പകരം, വരും ആഴ്ചകളില്‍ മറികടക്കേണ്ട ലക്ഷ്യങ്ങളുടെയും പ്രശ്നങ്ങളുടെയും ഗൗരവം ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചു.

വാക്സിനേഷനു വേണ്ടിയുള്ള പുതുക്കിയ കാമ്പെയ്നിലൂടെ, ഉത്തേജനം നല്‍കും, നിര്‍ബന്ധിത വാക്സിനേഷന്‍ നിയമങ്ങള്‍ കാലോചിതമായി കൊണ്ടുവരും, കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പിസിആര്‍ ടെസ്ററുകള്‍ക്കായുള്ള ലബോറട്ടറികള്‍ പരിധിയിലെത്തുന്നത് ഒഴിവാക്കും,പിസിആര്‍ ടെസ്റ്റ് ശേഷി വര്‍ദ്ധിപ്പിക്കും, അടുത്ത കൊറോണ ഉച്ചകോടി ഫെബ്രുവരി 16~ന് നടക്കും.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,393. പുതിയ അണുബാധകരായി കണ്ടെത്തി. ആശുപത്രി റേറ്റ് 3.87 ഉം, 7 ദിവസത്തെ 840.3. ഉം, മരണങ്ങള്‍: 28. ആര്‍കെഐ ആയി റിപ്പോര്‍ട്ടു ചെയ്തു.

ജോസ് കുമ്പിളുവേലില്‍