ബസ്വീറ ആദർശ പഠന ക്യാമ്പും തസ്കിയ്യ സംഗമവും സംഘടിപ്പിച്ചു
Sunday, May 28, 2023 2:04 PM IST
സലിം കോട്ട‌യിൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ദ​അ്‌​വ വ​കു​പ്പി​ന് കീ​ഴി​ൽ ബ​സ്വീ​റ ആ​ദ​ർ​ശ പ​ഠ​ന ക്യാ​മ്പും ത​സ്കി​യ്യ സം​ഗ​മും ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

വ്യ​ക്തി ജീ​വി​ത​ത്തി​ലെ വി​ശു​ദ്ധി​യാ​ണ് ഓ​രോ മ​നു​ഷ്യ​നെ​യും സ്വ​ർ​ഗാ​വ​കാ​ശി​യാ​ക്കു​ന്ന​തെ​ന്നും താ​ത്ക്കാ​ലി​ക സം​വി​ധാ​ന​ത്തി​ന​പ്പു​റം മ​ര​ണാ​ന്ത​ര ജീ​വി​തം കൂ​ടി ധ​ന്യ​മാ​ക്കാ​ൻ ഉ​ത​കും​വി​ധം ജീ​വി​തം ന​യി​ക്കു​ക എ​ന്ന​താ​ണ് സ​ത്യ​വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത​യെ​ന്നും ബ​സ്വീ​റ സം​ഗ​മം സൂ​ചി​പ്പി​ച്ചു.



മ​നു​ഷ്യ​പ്പി​ശാ​ചും ജി​ന്നു​പി​ശാ​ചും ഏ​റ്റ​വു​മ​ധി​കം ശ്ര​മം ന​ട​ത്താ​റു​ള്ള​ത് മ​നു​ഷ്യ​രെ ഏ​ക​ദൈ​വ വി​ശ്വാ​സ​ത്തി​ൽ നി​ന്ന് വ​ഴി​തെ​റ്റി​ക്കാ​നാ​ണ്. മ​നു​ഷ്യ ക​ഴി​വി​ൽ പെ​ടാ​ത്ത കാ​ര്യ​ങ്ങ​ൾ അ​ള്ളാ​ഹു​വി​ന്‍റെ ക​ഴി​വി​ൽ​പെ​ട്ട​താ​യി​രി​ക്കും.

അ​തു​കൊ​ണ്ടാ​ണ് പ്ര​വാ​ച​ക​ന്മാ​രി​ലൂ​ടെ അ​ള്ളാ​ഹു പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ഭൌ​തി​മാ​യ ക​ഴി​വു​ക​ൾ​ക്ക് മു​അ്ജി​സ​ത്ത് എ​ന്ന് പ​റ​യു​ന്ന​ത്. അ​തി​നാ​ലാ​ണ് മു​ജാ​ഹി​ദു​ക​ൾ ആ​ദ്യം മു​ത​ൽ ഇ​ന്നേ​വ​രെ മ​നു​ഷ്യ ക​ഴി​വി​ൽ​പെ​ടാ​ത്ത കാ​ര്യ​ങ്ങ​ൾ അ​ള്ളാ​ഹു​വിനോട് മാ​ത്ര​മേ ചോ​ദി​ക്കാ​വൂ എ​ന്ന് പ​റ​യു​ന്ന​തെ​ന്ന് ബ​സ്വീ​റ സം​ഗ​മം വി​ശ​ദീ​ക​രി​ച്ചു.

സം​ഗ​മ​ത്തി​ൽ ഖു​റാ​ൻ വെ​ളി​ച്ചം, ആ​ദ​ർ​ശ സം​ഗ​മം, ത​ദ​ബ്ബു​റു​ൽ ഖു​റാ​ൻ, സ​ഹാ​ബാ കി​റാം, ത​സ്കി​യ സം​ഗ​മം, പ്രാ​സ്ഥാ​നി​ക ചി​ന്ത​ക​ൾ എ​ന്നീ സെ​ഷ​നു​ക​ൾ​ക്ക് ന​ബീ​ൽ ഹ​മീ​ദ്, ഷ​മീം സ​ല​ഫി, അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, മു​ഹ​മ്മ​ദ് ശാ​നി​ബ്, നാ​സ​ർ മൗ​ല​വി, മ​നാ​ഫ് മാ​ത്തോ​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐഐസി ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​യ്യൂ​ബ് ഖാ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ന​സ് ന​ന്ദി​യും പ​റ​ഞ്ഞു.