"ഷെ​ർ​ല​ക്ക് ഹോം​സി​ന്‍റെ' വീ​ട്ടി​ൽ മു​ൻ പാ​ച​ക​ക്കാ​ര​ൻ അ​തി​ക്ര​മി​ച്ചു​ക​യ​റി
Wednesday, May 31, 2023 10:27 AM IST
ല​ണ്ട​ൻ: "ഷെ​ർ​ല​ക്ക്', "ഡോ​ക്ട​ർ സ്ട്രേ​ഞ്ച്' അ​ട​ക്ക​മു​ള്ള ജ​ന​പ്രി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം ബെ​ന​ഡി​ക്ട് കം​ബ​ർ​ബാ​ച്ചി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വാ​വ്.

ല​ണ്ട​ൻ ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​ശ​സ്ത ഹോ​ട്ട​ലി​ലെ മു​ൻ പാ​ച​ക​ക്കാ​ര​നാ​യ ജാ​ക്ക് ബി​സെ​ൽ(35) ആ​ണ് ക​ത്തി​യു​മാ​യി താ​ര​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ ബി​സെ​ലി​ന് 250 പൗ​ണ്ട് പി​ഴ​യും കം​ബ​ർ​ബാ​ച്ചി​ന്‍റെ വീ​ടി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​മീ​പ​ത്ത് പോ​കു​ന്ന​തി​ൽ നി​ന്ന് മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കും(​റി​സ്ട്രെ​യ്നിം​ഗ് ഓ​ർ​ഡ​ർ) വു​ഡ് ഗ്രീ​ൻ ക്രൗ​ൺ കോ​ട​തി വി​ധി​ച്ചു.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​ന്നാ​ണ് പു​റ​ത്തു​വ​ന്ന​ത്. മെ​യ്ഫെ​യ​ർ ഹോ​ട്ട​ലി​ലെ മു​ൻ ഷെ​ഫാ​യ ബി​സെ​ൽ ക​ത്തി​യു​മാ​യി കം​ബ​ർ​ബാ​ച്ചി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ ക​യ​റി ചെ​ടി​ക​ൾ ന​ശി​പ്പി​ക്കു​ക​യും ഇ​ന്‍റ​ർ​കോം സം​വി​ധാ​ന​ത്തി​ൽ തു​പ്പി​യ ശേ​ഷം വയറുകൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

താ​ര​ത്തി​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ ശേ​ഷം സ്ഥ​ല​ത്ത് നി​ന്ന് മു​ങ്ങി​യ ബി​സെ​ലി​നെ ഇ​ന്‍റ​ർ​കോ​മി​ൽ നി​ന്ന് ല​ഭി​ച്ച ഡി​എ​ൻ​എ സാം​പി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് ബി​സെ​ൽ കം​ബ​ർ​ബാ​ച്ചി​ന്‍റെ വീ​ടി​ന് നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. മോ​ഷ​ണം, അ​തി​ക്ര​മം, ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം എ​ന്നീ കേ​സു​ക​ളി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ബി​സെ​ൽ.