ലണ്ടൻ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. തന്റെ ഇപ്പോഴത്തെ ചിന്തയും പ്രാർഥനയും ഇന്ത്യക്ക് ഒപ്പമാണെന്ന് ഋഷി സുനാക് ട്വിറ്ററിൽ കുറിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തന്റെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കും പിന്തുണയും ആദരവും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.