കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് നടന്നു
Monday, July 15, 2019 12:36 PM IST
ഷിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ജൂലൈ പതിമൂന്നിന് ശനിയാഴ്ച വുഡ്‌റിഡ്ജിലെ എആര്‍സി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് നടത്തപ്പെട്ടു . ഉച്ചക്ക് ഒന്നിനു തുടങ്ങി രാത്രി ഒന്‍പതു വരെ മത്സരങ്ങള്‍ നീണ്ടുനിന്നു ടൂര്‍ണമെന്റില്‍ പതിനാറ് കോളേജ് ടീമുകളും ആറ് ഹൈസ്‌കൂള്‍ ടീമുകളുമാണ് പങ്കെടുത്തു. കോളേജ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയ 'നോ മേഴ്‌സി ടീമിന് അഞ്ഞൂറ് ഡോളറും പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും, ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ എന്‍എല്‍എംബി ടീമിന് 'ടോണി ആന്‍ഡ് എല്‍സി ദേവസി ഫാമിലി ഫൗണ്ടേഷന്‍' നല്‍കിയ മുന്നൂറു ഡോളറിന്റെ സമ്മാനവും നല്‍കി. രണ്ടാം സ്ഥാനത്തിനു കോളേജ് വിഭാഗത്തില്‍ സിഎംറ്റിസിയും , ഹൈസ്‌കൂള്‍ വിഭാഗത്തില്‍ റ്യുണ് സ്‌കുവാടും (tunesquad) അര്‍ഹരായി എന്നു ടൂര്‍ണമെന്റിനു നേതൃത്വം നല്‍കിയ ഫിലിപ്പ് നാഗാച്ചിവീട്ടിലും ജിറ്റോ കുര്യനും അറിയിച്ചു.

ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക്, അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പാലമറ്റം കൃതജ്ഞത പ്രകടിപ്പിച്ചു,

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം