മാധവൻ ബി. നായർക്ക് വേലുത്തമ്പിദളവ പുരസ്‌കാരം
Friday, August 16, 2019 8:12 PM IST
ന്യൂയോർക്ക്: ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏർപ്പെടുത്തിയ 2018- ലെ വേലുത്തമ്പിദളവ ദേശിയ പുരസ്‌കാരത്തിന് ഫൊക്കാന പ്രസിഡന്‍റ് മാധവൻ ബി. നായർ അർഹനായി. 50,111 രൂപയുടെ കാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‍കാരം.

കേരളത്തിലേയും അമേരിക്കയിലേയും വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച സേവനത്തിനാണ് പുരസ്‍കാരമെന്ന് ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ജനറൽ സെക്രട്ടറി സുദർശനൻ കാർത്തികപ്പറമ്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഡോ. വിളക്കുടി രാജേന്ദ്രൻ ചെയർമാനും ഡോ. രഞ്‌ജിത്‌ പിള്ള, കല്ലിയൂർ ഗോപകുമാർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞുടുത്ത്. എം.വി .രാഘവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം .പി . വിരേന്ദ്ര കുമാർ, മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ , ഡോ. എം.ആർ . തമ്പാൻ തുടങ്ങിയവരാണ് ഇതിനുമുന്പ് പുരസ്കാരത്തിന് അർഹരായിട്ടുള്ളവർ.

വേലുത്തമ്പിദളവ പുരസ്‌കാരം നേടിയ പ്രസിഡന്റ് മാധവൻ ബി നായർക്ക് ഫൊക്കാന എക്സികുട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും ട്രസ്റ്റി ബോർഡും ആശംസകൾ നേർന്നു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ