യുഎസിൽ മരിച്ചതു മണിപ്പൂരിലെ ഭീകരരിൽനിന്നു രക്ഷപ്പെട്ട മലയാളി വൈദികൻ
Saturday, August 17, 2019 10:49 PM IST
മ​​​ണ്ണം​​​പേ​​​ട്ട (തൃ​​​ശൂ​​​ർ): പ​​​തി​​​നെ​​​ട്ടു വ​​​ർ​​​ഷം​​​മു​​​ന്പ് മ​​​ണി​​​പ്പുരി​​​ൽ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മ​​​ർ​​​ദി​​​ച്ച് അ​​​വ​​​ശ​​​നാ​​​ക്കി​​​യെ​​​ങ്കി​​​ലും ഓ​​​ടി​​​ ര​​​ക്ഷ​​​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ൻ ഫാ. ​​​റാ​​​ഫി കു​​​റ്റൂ​​​ക്കാ​​​ര​​​ൻ (57) അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സേ​​​വ​​​ന​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​ തു​​​ട​​​ങ്ങി.

ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കാ​​​ൻ​​​സാ​​​സി​​​ലു​​​ള്ള പ​​​ള്ളി​​​യി​​​ൽ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​ട​​​ത്തി​​​യ​ ശേ​​​ഷ​​​മാ​​​ണ് മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രി​​​ക.

ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​യി​​​ൽ ക​​​ൻ​​​സാ​​​സ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ന്യൂ​​​മാ​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും.

വി​​​കാ​​​രി ജ​​​ന​​​റ​​​ൽ ബ്രെ​​​യി​​​ൻ ഷീ​​​ബ​​​ർ, വി​​​കാ​​​രി ഫാ. ​​​അ​​​ന്തോ​​​ണി ക്യു​​​ലെ​​​റ്റ്, ഫാ. ​​​ജോ​​​മോ​​​ൻ പാ​​​ലാ​​​ട്ടി, ഫാ. ​​​സു​​​നോ​​​ജ് തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ മ​​​ണ്ണം​​​പേ​​​ട്ട​​​യി​​​ലെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്. മ​​​ണ്ണം​​​പേ​​​ട്ട​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച സം​​​സ്കാ​​​രക​​​ർ​​​മം ന​​​ട​​​ത്താ​​​നാ​​​ണ് ബ​​​ന്ധു​​​ക്ക​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

മ​​​ണി​​​പ്പൂ​​​രി​​​ലെ ഇം​​​ഫാ​​​ൽ രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​റാ​​​ഫി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കാ​​​ൻ​​​സാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ചാ​​​പ്ലി​​​ൻ ആ​​​യി​​​രു​​​ന്നു.

ജ​​​സ്വിറ്റ് സ​​​ന്യാ​​​സസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ ഹൃ​​​ദ്രോ​​​ഗം​​​ മൂ​​​ലം മ​​​രി​​​ച്ചെ​​​ന്നാ​​​ണ് വി​​​വ​​​രം. ഒ​​​റ്റ​​​യ്ക്കു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ​​​രും അ​​​റി​​​ഞ്ഞി​​​ല്ല. രാ​​​വി​​​ലെ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​ത്താ​​​ത്ത​​​തു​​​മൂ​​​ലം അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ഴാ​​​ണ് കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​ ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം വി​​​ട്ടു​​​കൊ​​​ടു​​​ത്തു.

2001 ഒ​​​ക്ടോ​​​ബ​​​ർ 30നാ​​​ണ് മ​​​ണി​​​പ്പുരി​​​ലെ ഭീ​​​ക​​​ര​​​ർ ഫാ. ​​​റാ​​​ഫി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്. മ​​​ണി​​​പ്പുരി​​​ലെ റ​​​വ​​​ല്യൂ​​ഷ​​​ണ​​​റി പീ​​​പ്പി​​​ൾ​​​സ് ഫോ​​​ഴ്സി​​​ലെ ഭീ​​​ക​​​ര​​​രാ​​​ണ് തോ​​​ക്കു ചൂ​​​ണ്ടി ഫാ. ​​​റാ​​​ഫി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. മ​​​ർ​​​ദി​​​ച്ച​​​വ​​​ശ​​​നാ​​​ക്കി​​​യെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ പി​​​ടി​​​യി​​​ൽ​​​നി​​​ന്നു കു​​​ത​​​റിയോ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭീ​​​ക​​​ര​​​ർ പി​​​റ​​​കേ ഓ​​​ടു​​​ക​​​യും വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ദൈ​​​വ​​​ാനു​​​ഗ്ര​​​ഹം​​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണ് അ​​​ന്നു ജീ​​​വ​​​നോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം കു​​​റ​​​ച്ചു​​​കാ​​​ലം തൃ​​​ശൂ​​​രി​​​ലെ ത​​​ലോ​​​രി​​​ൽ ജ​​​സ്യൂ​​​ട്ട് സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു. 2003ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു സേ​​​വ​​​നം മാ​​​റ്റി​​​യ​​​ത്. 2004ൽ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ട ഫാ. ​​​റാ​​​ഫി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ള​​​യ​​​ത്തി​​​നു​​​ശേ​​​ഷം നാ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

കു​​​റ്റൂ​​​ക്കാ​​​ര​​​ൻ ലോ​​​ന​​​പ്പ​​​ൻ- റോ​​​സി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ആ​​​ന്‍റ​​​ണി, പോ​​​ൾ, ജോ​​​സ്, വി​​​ൻ​​​സെ​​​ന്‍റ്, ഡേ​​​വി​​​സ്ദാ​​​സ് സീ​​​നി​​​യ​​​ർ, സി​​​സി​​​ലി, ഡേ​​​വി​​​സ്ദാ​​​സ്.