മ​ർ​ത്തോ​മാ ഭ​ദ്രാ​സ​നം മെ​റി​റ്റ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു
Monday, August 19, 2019 11:50 PM IST
ന്യു​യോ​ർ​ക്ക്· നോ​ർ​ത്ത് അ​മേ​രി​ക്ക-​യൂ​റോ​പ്പ് മ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും 2019 മെ​റി​റ്റ് അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു.

അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ച് ഇ​ട​വ​ക വി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ മാ​ത്യു കോ​ശി, ക​ണ്‍​വീ​ന​ർ മാ​ർ​ത്തോ​മാ മെ​റി​റ്റ് അ​വാ​ർ​ഡ്, 2320 മെ​റി​ക് അ​വ​ന്യു, മെ​റി​ക്, ന്യു​യോ​ർ​ക്ക് 11566 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 15 ആ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് ഇ​ട​വ​ക വി​കാ​രി​മാ​രേ​യോ ഭ​ദ്രാ​സ​ന ഓ​ഫി​സി​ലോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ