മാ​ഗ് ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഏ​ഴി​ന്
Wednesday, August 21, 2019 11:10 PM IST
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ​റ്റ​ണി(​മാ​ഗ്)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴ് ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​സ്റ്റ​ഫോ​ർ​ഡി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ച​ർ​ച്ചി​ന്‍റെ (2411 5th tSreet Stafford,TX 77477) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യേ​ന്തി​യ സു​ന്ദ​രി​മാ​രു​ടെ​യും അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി ത​ന്പു​രാ​ൻ എ​ഴു​ന്നെ​ള്ളും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര​യ്ക്കു​ശേ​ഷം മാ​വേ​ലി ത​ന്പു​രാ​ൻ തി​രു​വോ​ണ സ​ന്ദേ​ശം ന​ൽ​കും.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ലി​ക​ളി, തി​രു​വാ​തി​ര, വ​ടം​വ​ലി മ​ത്സ​രം, നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ, മി​മി​ക്രി, ല​ഘു​നാ​ട​ക​ങ്ങ​ൾ കൂ​ടാ​തെ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ്. ഫാ​മി​ലി (നാ​ലു പേ​ർ) 40 ഡോ​ള​ർ, സിം​ഗി​ൾ (15 ഡോ​ള​ർ) എ​ന്നീ ക്ര​മ​ത്തി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ഈ ​ഓ​ണാ​ഘോ​ഷം വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കാ​ൻ ഹൂ​സ്റ്റ​ണി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ​യും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സാ​ദ​രം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
മാ​ർ​ട്ടി​ൻ ജോ​ണ്‍ (പ്ര​സി​ഡ​ന്‍റ്) 9142605214
വി​നോ​ദ് വാ​സു​ദേ​വ​ൻ (സെ​ക്ര​ട്ട​റി) 8325286581
ഷി​ജു എ​ബ്ര​ഹാം 8329985873
റെ​നി ക​വ​ല​യി​ൽ 2813009777
ജീ​വ​ൻ സൈ​മ​ണ്‍ 7138858062


റി​പ്പോ​ർ​ട്ട്: പ്ര​മോ​ദ് റാ​ന്നി