പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള മ​ക​നെ വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ടു; യു​എ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, October 23, 2025 6:34 AM IST
പി .പി. ചെ​റി​യാ​ൻ
ബ​ർ​ലെ​സ​ൺ(​ടെ​ക്സ​സ്): പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള മ​ക​നെ വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട നോ​ർ​ത്ത് ടെ​ക്സ​സി​ൽ നി​ന്നു​ള്ള ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. ജോ​ന​ത്ത​ൻ കി​ൻ​മാ​ൻ (26) ആ​ണ് മ​രി​ച്ച യു​വാ​വ്. കി​ൻ​മാ​ന്‍റെ അ​മ്മ ഡി​സം​ബ​ർ മി​ച്ച​ൽ, ഭ​ർ​ത്താ​വ് ജോ​ന​ത്ത​ൻ മി​ച്ച​ൽ എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ർ 14ന് ​ഫോ​ർ​ട്ട് വ​ർ​ത്തി​ന് തെ​ക്ക് ബ​ർ​ലെ​സ​ണി​ലെ വൈ​റ്റ് ഓ​ക്ക് ലെ​യ്നി​ലു​ള്ള വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ ക്ഷേ​മ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.


പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള യു​വാ​വി​നെ കു​ടും​ബ​ത്തി​ന്‍റെ വീ​ടി​ന് പി​ന്നി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ർ​ലെ​സ​ൺ പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ടാ​ര​ന്റ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ ഓ​ഫി​സി​ലേ​ക്ക് മാ​റ്റി. മ​ര​ണ​കാ​ര​ണം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
">