ന്യൂ​യോ​ർ​ക്ക് സി​റ്റി റോ​ഡ് ഗു​രു തേ​ജ് ബ​ഹാ​ദൂ​ർ ജി ​മാ​ർ​ഗ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു
Thursday, October 23, 2025 7:39 AM IST
പി.പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ഒ​ൻ​പ​താ​മ​ത്തെ സി​ഖ് ഗു​രു​വാ​യ ഗു​രു തേ​ജ് ബ​ഹാ​ദൂ​റി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ന്യൂ​യോ​ർ​ക്കി​ലെ ഒ​രു തെ​രു​വ് "​ഗു​രു തേ​ജ് ബ​ഹാ​ദൂ​ർ ജി ​മാ​ർ​ഗ്’ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ഒ​രു തെ​രു​വി​ന് സി​ഖ് ഗു​രു​വി​ പേ​ര് ന​ൽ​കു​ന്ന​ത്. ദീ​പാ​വ​ലി ത​ലേ​ന്നാ​ണ് പു​ന​ർ​നാ​മ​ക​ര​ണ ച​ട​ങ്ങ് ന​ട​ന്ന​ത്.

പു​ന​ർ​നാ​മ​ക​ര​ണ​ത്തി​നാ​യു​ള്ള പ്ര​മേ​യം ന​ഗ​ര​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത് കൗ​ൺ​സി​ൽ വു​മ​ൺ ലി​ൻ ഷു​ൽ​മാ​നാ​ണ്. ഗു​രു​ദ്വാ​ര മ​ഖ​ൻ ഷാ ​ലു​ബാ​ന​യു​ടെ ആ​സ്ഥാ​ന​മാ​യ ക്വീ​ൻ​സ് ബ​റോ​യി​ലെ റി​ച്ച്മ​ണ്ട് ഹി​ല്ലി​ലെ 114ാമ​ത്തെ സ്ട്രീ​റ്റ് & 101ാമ​ത്തെ അ​വ​ന്യൂ ഭാ​ഗ​മാ​ണ് ഇ​നി മു​ത​ൽ "​ഗു​രു തേ​ജ് ബ​ഹാ​ദൂ​ർ ജി ​മാ​ർ​ഗ് വേ’ ​എ​ന്ന​റി​യ​പ്പെ​ടു​ക.

സി​ഖ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ന​ട​ത്തു​ന്ന ഗു​രു​ദ്വാ​ര മ​ഖ​ൻ ഷാ ​ലു​ബാ​ന യു​എ​സിന്‍റെ കി​ഴ​ക്ക​ൻ തീ​ര​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഗു​രു​ദ്വാ​ര​ക​ളി​ൽ ഒ​ന്നാ​ണ്. 1972ൽ ​ആ​ണ് ഗു​രു​ദ്വാ​ര ഇ​വി​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

2002ലെ ​തീ​പി​ടു​ത്ത​ത്തി​ൽ ന​ശി​ച്ചെ​ങ്കി​ലും, പ്രൗ​ഢി​യോ​ടെ പു​ന​ർ​നി​ർ​മി​ച്ച​തോ​ടെ കി​ഴ​ക്ക​ൻ യു​എ​സി​ലെ ഏ​റ്റ​വും വ​ലി​യ ഗു​രു​ദ്വാ​ര​യാ​യി ഇ​ത് മാ​റി. പു​ന​ർ​നാ​മ​ക​ര​ണ​ത്തെ സി​ഖ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ഖ്ജീ​ന്ദ​ർ സി​ങ് നി​ജ്ജാ​ർ സ്വാ​ഗ​തം ചെ​യ്തു. ഇ​ത് സി​ഖ് പൈ​തൃ​ക​ത്തോ​ടു​ള്ള പ്രാ​ദേ​ശി​ക സ​ർ​ക്കാ​രി​ന്‍റെ വി​ല​മ​തി​പ്പാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
">