കാ​ഴ്ച​ക​ൾ കാ​ണാ​നെ​ത്തി​യ യു​വ​തി​ക്ക് ല​ഭി​ച്ച​ത് 3.72 കാ​ര​റ്റ് ഡ​യ​മ​ണ്ട്
Wednesday, August 21, 2019 11:26 PM IST
ആ​ർ​ക്ക​ൻ​സാ​സ്: അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ നാ​ലു കാ​ര​റ്റോ​ളം വ​രു​ന്ന മ​ഞ്ഞ ഡ​യ​മ​ണ്ട് ടെ​ക്സ​സി​ൽ നി​ന്നും ആ​ർ​ക്ക​ൻ​സാ​സ് സ്റ്റേ​റ്റ് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ മി​റാ​ൻ​ഡ ഹോ​ളിം​ഗ്സ് ഹെ​ഡ് എ​ന്ന യു​വ​തി​ക്ക് ല​ഭി​ച്ചു. ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​മാ​ണ് ഇ​വ​ർ ഇ​വി​ടെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

3.75 ഏ​ക്ക​ർ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന സ്റ്റേ​റ്റ് പാ​ർ​ക്കി​ൽ നി​ന്നും ഇ​തി​നു മു​ന്പു വി​ല​പി​ടി​പ്പു​ള്ള ഡ​യ​മ​ണ്ട് ല​ഭി​ച്ചി​രു​ന്നു. ഡ​യ​മ​ണ്ട് എ​ങ്ങ​നെ ക​ണ്ടെ​ത്താം എ​ന്ന യു​ട്യൂ​ബു വീ​ഡി​യോ ത​ണ​ൽ മ​ര​ത്തി​നു ചു​വ​ട്ടി​ൽ ഇ​രു​ന്ന കാ​ണു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ർ ഇ​രു​ന്നി​രു​ന്ന​തി​നു സ​മീ​പ​മു​ള്ള പാ​റ​യി​ൽ നാ​ലു കാ​ര​റ്റോ​ളം വ​രു​ന്ന ഡ​യ​മ​ണ്ട് ത​ന്‍റെ ദൃ​ഷ്ടി​യി​ൽ പെ​ട്ടെ​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പെ​ൻ​സി​ൽ ഇ​റേ​സ​റു​ടെ വ​ലി​പ്പ​മു​ള്ള ഡ​യ​മ​ണ്ട് അ​ടു​ത്ത​യി​ടെ പെ​യ്ത മ​ഴ​യ്ക്കു​ശേ​ഷ​മാ​യി​രി​ക്കാം ഇ​വി​ടെ പ്ര​തീ​ക്ഷ​പ്പെ​ട്ട​തെ​ന്ന് സ്റ്റേ​റ്റ് പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​ൻ വെ​മേ​ൽ കോ​ക്സ് പ​റ​ഞ്ഞു. പ​തി​നാ​യി​ര​ക​ണ​ക്കി​ന് ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ഈ ​ഡ​യ​മ​ണ്ടെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ഇ​തി​നു മു​ന്പ് ഇ​ടി​ടെ നി​ന്നും ക​ണ്ടെ​ത്തി​യ ഏ​റ്റ​വും വ​ലി​യ ഡ​യ​മ​ണ്ട് 1.52 കാ​ര​റ്റ് മാ​ത്ര​മു​ള്ള​താ​യി​രു​ന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍