ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഡാളസില്‍ 24 മുതല്‍
Monday, October 21, 2019 11:38 AM IST
ഡാളസ് : ചിറ്റൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഒക്ടോബര്‍ 24, 25, 26, 27 (വ്യാഴം ഞായര്‍) തിയതികളില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തില്‍ (200 S. Heatrz Rd, Coppel, TX 75019) നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ടു അഞ്ചു മുതല്‍ 9 :30 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയുമാണ് ധ്യാനം.

സിസിഡി വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള വേണ്ടിയുള്ള പ്രത്യക അനോയിന്റിങ് ഫയര്‍ യൂത്ത് മിനിസ്ട്രി മരിയന്‍ ധ്യാനം വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ അയിനിഷ് ഫിലിപ്പ് ഇതോടൊപ്പം നയിക്കും. ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷെല്ലി വടക്കേക്കര : 214 667 7261.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍