ഫൊക്കാന വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി തോമസ് തോമസിനെയും സെക്രട്ടറിയായി അലക്‌സ് തോമസിനെയും നോമിനേറ്റ് ചെയ്‌തു
Tuesday, July 7, 2020 8:03 PM IST
ന്യൂജേഴ്‌സി: ഫൊക്കാനയുടെ സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡി (മാസി) ന്‍റെ പ്രതിനിധികളെ നോമിനേറ്റ് ചെയ്‌തു.

മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് തോമസ് തോമസ് വൈസ് പ്രസിഡന്‍റ് ആയും അലക്‌സ് തോമസ് സെക്രട്ടറിയായും മത്സരിക്കാനാണ് തീരുമാനം.

ഫൊക്കാനയുടെ പ്രഥമ ട്രഷറർ ആയിരുന്ന തോമസ് തോമസ് മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്‍റെ ആറു തവണ പ്രസിഡന്‍റ് പദവി അലങ്കരിച്ചിട്ടുണ്ട്. അലക്സ് തോമസ് ആദ്യമായാണ് മാസിനെ പ്രതിനിധീകരിച്ച് മത്സരരംഗത്ത് ഇറങ്ങുന്നത്.

സെപ്റ്റംബർ 9 നു നടക്കുന്ന ഫൊക്കാന 2020-2022 തെരഞ്ഞെടുപ്പിൽ ഫൊക്കാനയുടെ ഭരണഘടനയിൽ വിശ്വാസം രേഖപ്പെടുത്തുന്ന എല്ലാ അംഗ സംഘടനകളും ഭാഗഭാക്കാകണമെന്ന് മാസി പ്രസിഡന്‍റ് തോമസ് തോമസ് അഭ്യർഥിച്ചു.

മാസി പ്രസിഡന്‍റ് തോമസ് തോമസ് അധ്യക്ഷത വഹിച്ചു. തോമസ് തോമസിനെയും അലക്‌സ് തോമസിനെയും യോഗം അഭിനന്ദിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ