ഫോമാ ട്രഷറര്‍ തോമസ് ടി. ഉമ്മന്‍റെ മാതാവ് ചിന്നമ്മ ഉമ്മന്‍ നിര്യാതയായി
Sunday, November 29, 2020 12:06 PM IST
തിരുവല്ല: തോട്ടത്തില്‍ പരേതനായ ടി.ഒ. ഉമ്മന്‍റെ പത്‌നിയും, തിരുവല്ല സിഎംഎസ് ഹൈസ്കൂള്‍ മുന്‍ അധ്യാപികയുമായിരുന്ന ചിന്നമ്മ ഉമ്മന്‍ (98) നിര്യാതയായി. കുഴിക്കാല പുതുപ്പറമ്പില്‍ മേമുറിയില്‍ പരേതനായ വര്‍ഗീസ് കൊച്ചുകുഞ്ഞിന്‍റെ പുത്രിയാണ്.

സിഎസ്ഐ മഹായിടവക മുന്‍ ട്രഷററും, വൈദിക സെക്രട്ടറിയുമായിരുന്ന വെരി റവ റ്റി ഒ. ഉമ്മന്‍, ഫോമയുടെ ട്രഷററും , ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം യു എസ്എ പ്രസിഡണ്ടും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കോണ്‍സുലര്‍ ആന്‍ഡ് ഗവണ്മെന്‍റല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയറുമായ തോമസ് റ്റി ഉമ്മന്‍, പരേതനായ ജോര്‍ജ്ജ് ഉമ്മന്‍, സി എസ്ഐ കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും സി എസ് ഐ ഹഡ്‌സണ്‍ വാലി കോണ്‍ഗ്രിഗേഷന്‍ വൈസ് പ്രസിഡന്റുമായ കുര്യന്‍ റ്റി ഉമ്മന്‍, മേരിക്കുട്ടി ചെറിയാന്‍, (ന്യൂയോര്‍ക്ക്), ഗ്രേസി വർഗീസ് (മീനടം) സി എസ് ഐ സീഫോര്‍ഡ് ഇടവക ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം സൂസന്‍ സൈമണ്‍ നൈനാന്‍ എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: പുന്നയ്ക്കാട് മലയില്‍ മേരി ഉമ്മന്‍ (സി.എം.എസ് കോളജ് ഹൈസ്കൂള്‍ മുന്‍ അധ്യാപിക), കോട്ടൂര്‍ കരിമ്പില്‍ വലിയവീട്ടില്‍ സാറാമ്മ ഉമ്മന്‍ (സി.എസ് .ഐ. കൗണ്‍സില്‍ അംഗം), കാരക്കാട് തുണ്ടത്തില്‍ കിഴക്കേതില്‍ കെ.വി. ചെറിയാന്‍ (ന്യു യോര്‍ക്ക്), മീനടം മാളിയേക്കല്‍ കെ.ഇ. വര്‍ഗീസ്, കല്ലട പുത്തന്‍പുരയില്‍ പരേതനായ സൈമണ്‍ നൈനാന്‍, സി.എസ്.ഐ . കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും കൗണ്‍സില്‍ അംഗവുമായ കോഴഞ്ചേരി കുഴുവേലില്‍ ബെറ്റി ഉമ്മന്‍ (ന്യുയോര്‍ക്ക്)

പൊതുദര്‍ശനം ഡിസംബര്‍ രണ്ടാം തീയതി ബുധനാഴ്ച രാവിലെ 8 മുതല്‍ 10 വരെ കോട്ടയം സിഎസ്ഐ കത്തീഡ്രല്‍ പാരിഷ് ഹാളില്‍. തുടര്‍ന്ന് തോമസ് ടി ഉമ്മന്റെ തിരുവല്ലയിലെ വസതിയില്‍ കൊണ്ടു വരുന്ന മൃതദേഹം തോലശേരി സെന്‍റ് തോമസ് സിഎസ്ഐ ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്കരിക്കും.