മാ​ർ​ത്തോ​മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​വാ​ര ക​ണ്‍​വെ​ൻ​ഷ​ൻ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും
Sunday, September 26, 2021 9:08 PM IST
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ലെ ഓ​രോ അം​ഗ​വും ക്രി​സ്തു​വി​ന്‍റെ ഒ​രു മി​ഷ​ന​റി​യാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1924ൽ ​ആ​രം​ഭി​ച്ച മാ​ർ​ത്തോ​മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്ത​പ്പെ​ടു​ന്ന സം​ഘ​വാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ലെ സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ (എ) ​യി​ൽ​പ്പെ​ട്ട ഇ​ട​വ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 27 തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്ത​പ്പെ​ടു​ന്നു.

മു​ൻ സ​ഭാ സെ​ക്ര​ട്ട​റി​യും എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ സെ​ന്‍റ​ർ ബാ​ഗ്ലൂ​ർ മു​ൻ ഡ​യ​ക്ട​റും, മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക വി​കാ​രി​യും (ഇ​ൻ ചാ​ർ​ജ്) ആ​യ റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ്, സ​ഭ​യു​ടെ ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തെ വി​വി​ധ മി​ഷ​ൻ ഫീ​ൽ​ഡി​ലെ പ്ര​മു​ഖ സു​വി​ശേ​ഷ​ക​രാ​യ മാ​ത്യു സാ​മു​വേ​ൽ (ക​ഐ​ൻ​എ​സ് ), കെ.​ത​ങ്ക​ച്ച​ൻ (കോ​ളാ​ർ ), എം.​സി. അ​ല​ക്സാ​ണ്ട​ർ (സി​ർ​സി), ജ​യ​രാ​ജ് എ​സ്.​എ​ൽ (ഹോ​സ്കോ​ട്ട്) എ​ന്നി​വ​ർ സെ​പ്റ്റം​ബ​ർ 27 മു​ത​ൽ ഒ​ക്ടോ​ബ​ർ 1 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 7 മു​ത​ൽ 8.30 വ​രെ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ് ഫോം ​ആ​യ സൂ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7ന് ​ഒ​ക്ല​ഹോ​മ ഇ​ട​വ​ക​യു​ടെ ഇ​ട​വ​ക​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ. മീ​റ്റിം​ഗ് ഐ ​ഡി 84967034925 പാ​സ്കോ​ഡ് 2021

സെ​പ്റ്റം​ബ​ർ 28 ചൊ​വ്വാ​ഴ്ച ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഇ​ട​വ​ക മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ. മീ​റ്റിം​ഗ് ഐ​ഡി 9910602126 പാ​സ്കോ​ഡ് 1122.

സെ​പ്റ്റം​ബ​ർ 29 ബു​ധ​നാ​ഴ്ച ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഇ​ട​വ​ക​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ. മീ​റ്റിം​ഗ് ഐ​ഡി 89425191618. പാ​സ്കോ​ഡ് 77777.

സെ​പ്റ്റം​ബ​ർ 30 വ്യാ​ഴാ​ഴ്ച്ച ഡാ​ള​സ് കാ​രോ​ൾ​ട്ട​ണ്‍ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ഇ​ട​വ​ക​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ. മീ​റ്റി​ങ്ങ് ഐ​ഡി 83355086297. പാ​സ്കോ​ഡ് 1400.

സ​മാ​പ​ന ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 1 വെ​ള്ളി​യാ​ഴ്ച്ച ഡാ​ള​സ് സെ​ന്‍റ്പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഇ​ട​വ​ക​മി​ഷ​ന്‍റെ (മീ​റ്റിം​ഗ് ഐ​ഡി 83481943269. പാ​സ്കോ​ഡ് 11111) നേ​തൃ​ത്വ​ത്തി​ലു​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ടു​ന്ന​തെ​ന്ന് ഇ​ട​വ​ക മി​ഷ​ൻ സെ​ന്‍റ​ർ സെ​ക്ര​ട്ട​റി സ​ജി ജോ​ർ​ജ് അ​റി​യി​ച്ചു.

സെ​ന്‍റ​റി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ലെ വി​കാ​രി​മാ​രാ​യ റ​വ. തോ​മ​സ് മാ​ത്യു പി, ​റ​വ. ലാ​റി വ​ർ​ഗീ​സ്, റ​വ. സോ​നു വ​ർ​ഗീ​സ്, റ​വ. എ​ബ്ര​ഹാം കു​രു​വി​ള, വെ​സ്റ്റ് സെ​ന്‍റ​ർ (എ) ​യു​ടെ ചു​മ​ത​ല​ക്കാ​രാ​യ റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ് ( പ്ര​സി​ഡ​ന്‍റ്), മാ​ത്യു ലൂ​ക്കോ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി ജോ​ർ​ജ് (സെ​ക്ര​ട്ട​റി), തോ​മ​സ് ജോ​ർ​ജ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഒ​രാ​ഴ്ച നീ​ളു​ന്ന​താ​യ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

ഷാ​ജി രാ​മ​പു​രം