മി​ഷി​ഗ​ണ്‍ സ്കൂ​ൾ വെ​ടി​വ​യ്പ്പ് മ​ര​ണം നാ​ലാ​യി
Friday, December 3, 2021 12:07 AM IST
മി​ഷി​ഗ​ണ്‍: മി​ഷി​ഗ​ണ്‍ ഓ​ക്സ്ഫോ​ർ​ഡ് ഹൈ​സ്ക്കൂ​ളി​ൽ പ​തി​ന​ഞ്ചു​കാ​ര​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി. പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഏ​ഴു​പേ​രി​ൽ പ​തി​നാ​ലു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി ശ​സ്ത്ര​ക്രി​യ്ക്കു​ശേ​ഷം വെ​ന്‍റി​ലേ​റ്റ​റി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​തി​ന​ഞ്ചു വ​യ​സു​കാ​ര​ൻ വെ​ടി​വ​യ്ക്കു​വാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് പി​താ​വ് വാ​ങ്ങി​യ​താ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ന്പോ​ൾ, സ്കൂ​ൾ ഹാ​ളി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന് കൂ​ടു​ത​ൽ ബു​ള്ള​റ്റു​ക​ൾ തോ​ക്കി​ൽ നി​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ത​ക്ക​സ​മ​യ​ത്ത് പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ ഈ​ത​ൻ ക്രം​ന്പ്ലി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ഓ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു.

പി.​പി. ചെ​റി​യാ​ൻ