സാ​ധ​നം എ​ന്ന ഹ്ര​സ്വ​ചി​ത്രം നി​റ​ഞ്ഞ സ​ദ​സി​ൽ പ്രീ​വി​യു അ​വ​ത​രി​പ്പി​ച്ചു
Tuesday, November 29, 2022 12:20 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ടെ​ക്സ​സ് മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മ മു​ഹൂ​ർ​ത്തം. ക​ലാ​സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ളെ എ​ന്നും പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ള്ള ഷി​ജു എ​ബ്ര​ഹാം നി​ർ​മി​ച്ച ജി​ജി പീ ​സ ക​റി​യാ സം​വി​ധാ​നം ചെ​യ്ത​ "സാ​ധ​നം​"(handle with care ) എ​ന്ന ഹ്ര​സ്വ​ചി​ത്രം, ഡാ​ള​സ് ഫ​ണ്‍ ഏ​ഷ്യ തി​യേ​റ്റ​റി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ പ്രീ​വി​യു അ​വ​ത​രി​പ്പി​ച്ചു.

മൊ​ബൈ​ൽ ഫോ​ണ്‍ കൈ​യി​ൽ വ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​മ്മ​ൾ ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ ന​മ്മെ വേ​ട്ട​യാ​ടു​ന്ന സൈ​ബ​ർ അ​റ്റാ​ക്കി​നെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് പ​ച്ച​യാ​യ തൃ​ശൂ​ർ ഭാ​ഷ​യി​ൽ പ​റ​ഞ്ഞ ഈ ​ചി​ത്രം ലോ​ക മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റു​മെ​ന്നു​റ​പ്പാ​ണ്. മ​ല​യാ​ള സി​നി​മ​യി​ലെ ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഷാ​ജി എം. ​അ​മേ​രി​ക്ക​ൻ മ​ണ്ണി​ലു​ള്ള ക​ലാ​കാ​ര·ാ​രെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ​യും അ​വ​രു​ടെ തി​ര​ക്കി​നി​ട​യി​ൽ ഇ​തു​പോ​ലൊ​രു സൃ​ഷ്ടി ചെ​യ്ത​തി​ൽ സ​ന്തോ​ഷം അ​ർ​പ്പി​ച്ചു.