40-ാം വെ​ള്ളി​യാ​ഴ്ച ബ്രേ​ഹെ​ഡി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി
Wednesday, March 29, 2023 6:06 PM IST
ജെ​യ്‌സൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ സ​ഭ വ​ലി​യ നോ​മ്പി​ലെ 40-ാം വെ​ള്ളി​യാ​ഴ്ച ബ്രേ​ഹെ​ഡി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തു​ന്നു. ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ എ​ല്ലാ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കു​രി​ശി​ന്‍റെ വ​ഴി മാ​ർ​ച്ച് 31 വെെ​കു​ന്നേ​രം അ​ഞ്ചി​ന് ബ്രേ ​ഹെ​ഡ് കാ​ർ​പാ​ർ​ക്കി​ൽ​നി​ന്ന് ആ​രം​ഭി​ക്കും.

വെെ​കു​ന്നേ​രം നാ​ലി​ന് ബ്രേ ​സെ​ന്‍റ് ഫെ​ർ​ഗാ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ക്രി​സ്തു​വി​ന്‍റെ പീ​ഠാ​നു​ഭ​വം ധ്യാ​നി​ച്ച് കാ​ന​ന പാ​ത​യി​ലൂ​ടെ ബ്രേ​ഹെ​ഡ് മ​ല​മു​ക​ളി​ലെ കു​രി​ശി​ൻ​ചു​വ​ട്ടി​ലേ​യ്ക്ക് ന​ട​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​യി​ലും പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.