ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Thursday, June 1, 2023 3:12 PM IST
പി.പി.ചെ​റി​യാ​ൻ
ന്യൂ​യോ​ര്‍​ക്ക്: കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന വി​വാ​ദ​ത്തെ തു​ട​ർ​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ (72) വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച ന്യൂ​യോ​ര്‍​ക്കി​ലെ ഓ​ർ​ലി​യ​ൻ​സ് കൗ​ണ്ടി​യി​ൽ യേ​റ്റ്‌​സി​ലാ​യി​രു​ന്നു അ​പ​ക​ടം.

പൈ​ല​റ്റ് ഏ​ൾ ലൂ​സ് ജൂ​നി​യ​റും അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​താ​യി ഓ​ര്‍​ലി​യ​ന്‍​സ് കൗ​ണ്ടി ഷെ​രീ​ഫ് ക്രി​സ്റ്റ​ഫ​ര്‍ ബോ​ര്‍​ക്ക് പ​റ​ഞ്ഞു. ബോ​ർ​ഡ്-​സ​ർ​ട്ടി​ഫൈ​ഡ് ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി​രു​ന്ന വോ​ർ​ട്ട്മാ​ൻ കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന​ത്തി​ന് എ​ത്തി​യ രോ​ഗി​ക​ളി​ൽ ത​ന്‍റെ ബീ​ജം ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ങ്ങ​നെ ജ​നി​ച്ച 17 കു​ട്ടി​ക​ളു​ടെ പി​താവ് വോ​ർ​ട്ട്മാ​നാ​ണെ​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ടെ​ത്തി​യ​താ​യിരുന്നു. 1982ൽ ​ബോ​ർ​ഡ് സ​ർ​ട്ടി​ഫൈ​ഡ് ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ. ​വോ​ർ​ട്ട്മാ​ൻ 1986 വ​രെ ജീ​ന​സി വാ​ലി ഗ്രൂ​പ്പ് ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​നി​ൽ പ്ര​സ​വ​ചി​കി​ത്സ​യു​ടെ​യും ഗൈ​ന​ക്കോ​ള​ജി​യു​ടെ​യും മേ​ധാ​വി​യി​രു​ന്നു.


വി​മാ​നാ​പ​ക​ട​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നും (എ​ഫ്‌​എ​എ) നാ​ഷ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും (എ​ൻ‌​ടി‌​എ​സ്‌​ബി) അ​റി​യി​ച്ചു.