ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ജ​യ് ബം​ഗ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ക​മ​ല ഹാ​രി​സ്
Thursday, June 8, 2023 3:10 PM IST
പി.പി.ചെറിയാൻ
വാ​ഷിം​ഗ്ട​ൺ: ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ജ​യ് ബം​ഗ​യു​മാ​യി അ​മേ​രി​ക്ക​ൻ വെെ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ് വൈ​റ്റ് ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബം​ഗ അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

ദാ​രി​ദ്ര്യം കു​റ​യ്ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തിനായു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ന​യ​പ​രി​ഷ്കാ​ര​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ലോ​ക​ബാ​ങ്ക് ശ്ര​മ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​വു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​റ​പ്പു​ന​ൽ​കി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, സം​ഘ​ർ​ഷം തു​ട​ങ്ങി​യ ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ലോ​ക​ബാ​ങ്ക് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ക​മ​ല ഹാ​രി​സ് പ്ര​ശം​സി​ച്ചു.

ലോ​ക​ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യ​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ബം​ഗ​യ്ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശം​സി​ച്ചു.