ബാ​ൾ​ട്ടി​മോ​ർ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ക​ൺ​വെ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ; ബേ​ബി​ക്കു​ട്ടി പു​ല്ലാ​ട് തി​രു​വ​ച​ന സ​ന്ദേ​ശം ന​ൽ​കും
Wednesday, September 20, 2023 3:31 PM IST
ജീ​മോ​ൻ റാ​ന്നി
ബാ​ൾ​ട്ടി​മോ​ർ: ബാ​ൾ​ട്ടി​മോ​ർ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക​ൺ​വെ​ൻ​ഷ​ൻ വെ​ള്ളി, ശ​നി,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടും.

ബാ​ൾ​ട്ടി​മോ​ർ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (9, Walker Ave, Pikesville, MD 21208) വ​ച്ച് ന​ട​ത്ത​പെ​ടു​ന്ന ക​ൺ​വെ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു​കൂ​ടി വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.30 നു ​ആ​രം​ഭി​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ത്ത​പെ​ടു​ന്ന കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഇ​ട​വ​ക​ദി​ന​വും ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പ​ന​യോ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. പ്ര​മു​ഖ ക​ൺ​വെ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും മാ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും ഗോ​സ്പ​ൽ ടീം ​ഡ​യ​റ​ക്‌​ട​റു​മാ​യ ബേ​ബി​ക്കു​ട്ടി പു​ല്ലാ​ട് ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

ക​ൺ​വെ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും സ​ന്തോ​ഷ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സു​വി​ശേ​ഷ​ക​ൻ ബേ​ബി​കു​ട്ടി പു​ല്ലാ​ടു​മാ​യി സം​സാ​രി​ക്കാ​ൻ 667 345 4752 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഷെ​റി​ൻ ടോം ​മാ​ത്യു - 443 517 7155