അലബാമ: വാലന്റെെൻസ് ദിനത്തിൽ അലബാമയിൽ നിന്ന് കാണാതായ ദമ്പതികളെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ബർമിംഗ്ഹാം പോലീസ് അറിയിച്ചു.
ക്രിസ്റ്റ്യൻ നോറിസിനെയും കാമുകി ആഞ്ചെലിയ വെബ്സ്റ്ററിനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവർക്കും 20 വയസാണ്.
ക്രിസ്റ്റ്യന്റെ ശരീരത്തിൽ വെടിയേറ്റിട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.