ടെ​ക്‌​സ​സ് ഏ​ർ​ളി വോ​ട്ടെ​ടു​പ്പ് ഇ​ന്ന് ആ​രം​ഭി​ക്കു​ന്നു
Tuesday, February 20, 2024 11:13 AM IST
പി.പി. ചെ​റി​യാ​ൻ
ടെ​ക്‌​സ​സ്: ടെ​ക്‌​സ​സ് പ്രൈ​മ​റി തെര​ഞ്ഞെ​ടു​പ്പി​നാ​യി വോ​ട്ട​ർ​മാ​ർ​ക്ക് ഇ​ന്ന് മു​ത​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് പോ​കാം. മാ​ർ​ച്ച് ഒ​ന്ന് വ​രെ ഏ​ർ​ളി വോ​ട്ടെ​ടു​പ്പ് നീ​ണ്ടു​നി​ൽ​ക്കും.

ഓ​രോ പ്രൈ​മ​റി​യി​ലെ​യും വോ​ട്ട​ർ​മാ​ർ യു​എ​സ് പ്ര​സി​ഡ​ന്‍റ്, യു​എ​സ് സെ​ന​റ്റ്, കോ​ൺ​ഗ്ര​സ്, ലെ​ജി​സ്‌​ലേ​റ്റീ​വ് ഓ​ഫീ​സു​ക​ൾ, സ്റ്റേ​റ്റ് ബോ​ർ​ഡ് ഓ​ഫ് എ​ജ്യു​ക്കേ​ഷ​ൻ, ടെ​ക്സ​സി​ലെ റെ​യി​ൽ​വേ ക​മ്മീ​ഷ​ൻ, ജു​ഡീ​ഷ്യ​ൽ സീ​റ്റു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.


മെ​യി​ൽ-​ഇ​ൻ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പ് ല​ഭി​ക്കും. മാ​ർ​ച്ച് അ​ഞ്ചി​നാ​ണ് പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം.