കെ.​കെ. ജോ​സ​ഫ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Monday, September 16, 2024 10:35 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കെ.​കെ. ജോ​സ​ഫ് (ത​ങ്ക​ച്ച​ൻ 85) അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട തോ​ന്ന്യാ​മ​ല ക​ളീ​ക്ക​മ​ണ്ണി​ലാ​യ ക​മു​കു​പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. കു​ന്നൂ​രി​ലെ ആ​ദ്യ​കാ​ല പ്ര​മു​ഖ ക​ണ്ണ​ട വ്യാ​പാ​രി​യും നീ​ല​ഗി​രി ഒ​പ്റ്റി​ക്ക​ൽ​സ് ഉ​ട​മ​യു​മാ​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​ർ, ഊ​ട്ടി, മേ​ട്ടു​പാ​ള​യം, വീ​ര​പാ​ണ്ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ 50ൽ ​പ​രം വ​ർ​ഷം ക​ണ്ണ​ട വ്യ​വ​സാ​യി​യാ​യി​രു​ന്നു. ഭാ​ര്യ: ക​ല്ലി​ശ്ശേ​രി തേ​ക്കാ​ട്ടി​ൽ ലാ​ലി ജോ​സ​ഫ്. മ​ക്ക​ൾ: സു​നി​ൽ, അ​നി​ൽ, നി​ഷി, സീ​ന, ജോ​ജി.


സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച (സെപ്റ്റംബർ 21) ഒന്പതിന് റോ​ല​റ്റ് ലി​ബ​ർ​ട്ടി ഗ്രോ​വ് റോ​ഡ് ക്രോ​സ് വ്യൂ ​ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ൽ. ശു​ശ്രൂ​ഷ​ക​ൾ www.provisiontv.in-ൽ ​ത​ത്സ​മ​യം കാണാം.