x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രൂ​ക്ലി​ൻ രൂ​പ​ത​യി​ൽ ഷീ​ബ ഗ്ലാ​ഡ്സ​ന് ഷൈ​നിം​ഗ് സ്റ്റാ​ർ ബ​ഹു​മ​തി

പോ​ൾ ഡി. ​പ​ന​ക്ക​ൽ
Published: November 24, 2025 03:35 PM IST | Updated: November 24, 2025 03:35 PM IST

ന്യൂ​യോ​ർ​ക്ക്: ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളി​ല​ധി​കം സ​മു​ദാ​യ​ത്തി​ന് ന​ൽ​കി​യ സേ​വ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യി ബ്രൂ​ക്ലി​ൻ രൂ​പ​ത ഷീ​ബ ഗ്ലാ​ഡ്‌​സ​നെ (ബി​ന്ദു ചെ​റി​യ​പ​റ​മ്പി​ൽ) "ഷൈ​നിം​ഗ് സ്റ്റാ​ർ' ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും അ​ധി​കം വം​ശീ​യ വൈ​വി​ധ്യ​മു​ള്ള ബ്രൂ​ക്ലി​ൻ രൂ​പ​ത സ​മു​ദാ​യ​ത്തി​ന്‍റെ മേ​ന്മ​യ്ക്ക് ന​ൽ​കു​ന്ന അ​ർ​പ്പി​ത സേ​വ​ന​ത്തി​ന് വ്യ​ക്തി​ക​ൾ​ക്ക് ഓ​രോ വ​ർ​ഷ​വും ന​ൽ​കു​ന്ന ഈ ​ബ​ഹു​മ​തി​യെ ആ ​വ്യ​ക്തി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും സം​സ്കാ​ര പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും അ​ന്ത​ർ വം​ശീ​യ സൗ​ഹൃ​ദ പോ​ഷ​ണ​ത്തി​ന്‍റെ​യും ആ​ഘോ​ഷം കൂ​ടി​യാ​യി ആ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ നി​ന്ന് മും​ബൈ അ​തി​രൂ​പ​ത​യി​ലെ ടിം ​ചെ​റി​യ​പ​റ​മ്പി​ലി​നെ വി​വാ​ഹം ചെ​യ്ത​തോ​ടെ ല​ത്തീ​ൻ ആ​രാ​ധ​നാ​ക്ര​മം സ്വീ​ക​രി​ച്ച ഷീ​ബ 2001ൽ ​അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലേ​ക്കു കു​ടി​യേ​റി​യ​തു മു​ത​ൽ ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ക്യൂ​ൻ​സ് ഔ​ർ ലേ​ഡി ഓ​ഫ് ദി ​സ്നോ​സ് ഇ​ട​വ​ക​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ലാ​റ്റി​ൻ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ശ​ക്തി​ക്കും നി​ല​നി​ൽ​പ്പി​നും ഉ​യ​ർ​ച്ച​യ്ക്കും വേ​ണ്ടി അ​ന​വ​ര​തം പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

 

K-Rail Survey

വാ​ല​ന്‍റൈ​ന്‍​സ് ദി​ന​ത്തി​ൽ ദ​മ്പ​തി​മാ​രു​ടെ വി​വാ​ഹ പ്ര​തി​ജ്ഞ പു​തു​ക്ക​ൽ, നൊ​യ​മ്പു​കാ​ല തീ​ർ​ഥാ​ട​നം, മേ​യ് മാ​സ ജ​പ​മാ​ലാ പ്ര​ദ​ക്ഷി​ണം, താ​ങ്ക്സ്ഗി​വിം​ഗ് ആ​ഘോ​ഷം, മാ​തൃ/​പി​തൃ ദി​നാ​ഘോ​ഷം, ആ​ഗ​മ​ന​കാ​ല ക​രോ​ളിം​ഗ്, സ​മ്മ​ർ പി​ക്നി​ക്, അ​ൽ​ഫോ​ൻ​സാ പു​ണ്യ​വ​തി​യു​ടെ ഫീ​സ്റ്റ് എ​ന്നി​വ വി​ന​യ​പൂ​ർ​വം സം​ഘ​ടി​പ്പി​ച്ച​തി​നോ​ടൊ​പ്പം കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ൽ ഊ​ന്നി​യു​ള്ള കു​ട്ടി​ക​ളു​ടെ പ​രി​പോ​ഷ​ണം സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​നും ഷീ​ബ​യു​ടെ നൈ​സ​ർ​ഗി​ക വ്യ​ക്തി​പ്ര​ഭാ​വം അ​മൂ​ല്യ​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ അ​സം​പ്‌​ഷ​ൻ കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യാ​യി കോ​ളേ​ജ് യൂ​ണി​യ​നി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷീ​ബ അ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം റി​ലീ​ജി​യ​സ് എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പി​ക, ലെ​ക്ട​ർ, യൂ​ത്ത് ഗ്രൂ​പ് ലീ​ഡ​ർ, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ലെ​യും കൊ​യ​ർ ഗ്രൂ​പ്പി​ലെ​യും സ​ജീ​വ അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഭ​ർ​ത്താ​വ് ടിം ​ഗ്ലാ​ഡ്‌​സ​ൺ ചെ​റി​യ​പ​റ​മ്പി​ൽ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം നീ​ണ്ടു നി​ന്ന ത​ന്‍റെ പെ​ർ​മ​ന​ന്‍റ് ഡീ​ക്ക​ൻ പ​ഠ​നം പൂ​ർ​ണ​മാ​ക്കി​യ​തി​നു പി​ന്നി​ൽ ത​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​യ ഷീ​ബ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യും സ​ഹാ​യ​വും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

ഔ​ർ ലേ​ഡി ഓ​ഫ് ദി ​സ്നോ​സ് പ​ള്ളി​യി​ൽ എ​ക്സ്ട്രാ-​ഓ​ർ​ഡി​ന​റി മി​നി​സ്റ്റ​ർ ഓ​ഫ് ഹോ​ളി ക​മ്യൂ​ണി​യ​ൻ, റി​ലീ​ജി​യ​സ് എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ, പാ​രി​ഷ് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ, ലീ​ഡ​ർ​ഷി​പ് ക​മ്മി​റ്റി, ബാ​പ്റ്റി​സം പ്രീ​പ​റേ​ഷ​ൻ ടീം, ​സ്‌​പെ​ഷ്യ​ൽ ഇ​വെ​ന്‍റ്സ് ക​മ്മി​റ്റി, എ​ന്നി​വ​യി​ലെ അം​ഗം, മി​നി​സ്റ്റ​ർ ഓ​ഫ് സി​ക്ക് ആ​ൻ​ഡ് ഹോം ​ബൗ​ണ്ട് എ​ന്നീ നി​ല​ക​ളി​ലും ത​ന്‍റെ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

 

K-Rail Survey

അ​തോ​ടൊ​പ്പം ത​ന്നെ ഈ "​ഷൈ​നിം​ഗ് സ്റ്റാ​ർ' ഔ​ർ ലേ​ഡി ഓ​ഫ് ദി ​സ്‌​നോ​സ് ഇ​ട​വ​ക​യു​ടെ ട്ര​സ്റ്റി​യാ​യി അ​തി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്കും ന​ട​ത്തി​പ്പി​നും അ​മൂ​ല്യ​മാ​യ ഭാ​ഗ​ഭാ​ഗി​ത്വം വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

മും​ബെെ​യി​ലും രാ​ജ​സ്ഥാ​നി​ലും ക​ൺ​സ​ൾ​ട്ടിം​ഗ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ന​യി​ച്ച ഷീ​ബ ന്യൂ​യോ​ർ​ക്ക് സി​റ്റി ഡി​സൈ​ൻ ആ​ൻ​ഡ് ക​ൺ​സ്ട്ര​ക്ഷ​നി​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ഡി​വി​ഷ​ന്‍റെ ഡ​യ​റ​ക്‌​ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ബ്രു​ക്ലി​നി​ലെ ഗാ​ർ​ജി​യു​ലോ​സ് റ​സ്റ്റ​റ​ന്‍റി​ൽ രൂ​പ​ത സം​ഘ​ടി​പ്പി​ച്ച ഡി​ന്ന​ർ സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് റോ​ബ​ർ​ട്ട് ബ്രെ​ന്ന​ന് ഷീ​ബ​യ്ക്ക് ബ​ഹു​മ​തി ഫ​ല​കം ന​ൽ​കി.

കു​ടി​യേ​റ്റ​ക്കാ​രു​ടെ നാ​ടാ​യ അ​മേ​രി​ക്ക​യി​ൽ ബ്രൂ​ക്ലീ​ൻ രൂ​പ​ത​യി​ൽ പു​തി​യ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് എ​ന്നും വ​ര​വേ​ൽ​പ്പു​ന​ൽ​കു​ന്ന രൂ​പ​താ​യി​യി​രി​ക്കു​മെ​ന്ന് ബി​ഷ​പ് ബ്ര​ണ്ണ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Tags : sheeba gladson brooklyn diocese shining star

Recent News

Corehub Up