അദ്‌ഭുത ഹേമന്തരാവ്
ക​ടു​ത്ത ത​ണ​പ്പു​കാ​ര​ണ​മാ​കാം അ​യാ​ളു​ടെ ഉ​റ​ക്കം കെ​ട്ട​ത്. അ​യാ​ൾ കൂ​ട്ടി​യി​രു​ന്ന തീ​യും കെ​ട്ടു​പോ​യി​രു​ന്നു. ബാ​ക്കി നി​ന്ന വി​റ​കു​ക​ന്പു​ക​ൾ ക​ന​ലു​ക​ളി​ന്മേ​ൽ വ​ച്ച് തീ​യ് ഊ​തി​യു​ണ​ർ​ത്തി അ​യാ​ൾ സ്വ​യം കൂ​ട്ടി​ക്കെ​ട്ടി തീ​യു​ടെ മു​ന്നി​ലി​രു​ന്നു. ത​നി​ക്കു ചു​റ്റും ഉ​റ​ങ്ങു​ന്ന ആ​ടു​ക​ൾ ഉ​റ​ക്ക​ത്തി​ൽ തീ​യ് ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്നു തോ​ന്നി. പ​ക്ഷേ, ഏ​റെ നേ​രം ക​ത്താ​നു​ള്ള വി​റ​കു​ണ്ടാ​യി​രു​ന്നി​ല്ല. തീ​യ​ണ​ഞ്ഞപ്പോ​ൾ ഓ​ർ​ത്തു കു​റെ​ക്കൂ​ടി വി​റ​കു ക​ന്പു​ക​ൾ ശേ​ഖ​രി​ച്ചു​വ​യ്ക്കേ​ണ്ടി​യി​രു​ന്നു.
ചു​വ​ന്ന ര​ത്ന​ങ്ങ​ൾ പോ​ലു​ള്ള ക​ന​ലു​ക​ൾ​ക്കു മു​ന്നി​ൽ ഉ​റ​ക്ക​ത്തി​നു കാ​ക്കു​ന്പോ​ഴാ​ണ് അ​യാ​ൾ ആ ​മ​ണം അ​റി​ഞ്ഞ​ത്. മ​നു​ഷ്യ​ന്‍റെ മ​ണം. വ​ർ​ഷ​ങ്ങ​ളാ​യി മ​നു​ഷ്യ​രു​മാ​യി കാ​ര്യ​മാ​യ ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ മ​നു​ഷ്യ​രു​ടെ മ​ണം ദൂ​രെ​നി​ന്നേ അ​റി​യാം. ‌

ആ​രാ​ണീ പാ​തി​രാ ക​ഴി​ഞ്ഞ നേ​ര​ത്ത് ഇ​വി​ടെ? ആ​ടു​ക​ളെ മോ​ഷ്ടി​ക്കാ​ൻ എ​ത്തി​യ​വ​ർ ആ​രെ​ങ്കി​ലു​മാ​യി​രി​ക്ക​ണം. സം​ശ​യ​മി​ല്ല, അ​തു​ത​ന്നെ. മ​റ്റാ​രും ഈ ​നേ​ര​ത്ത് ഈ ​ആ​ട്ടി​ൻ​പ​റ്റ​ത്തെ സ​മീ​പി​ക്കി​ല്ല. നടക്കില്ല, തന്‍റെ ആടുകളെ തൊ​ടാ​ൻ ഒ​രു ക​ള്ള​നും സാ​ധി​ക്കി​ല്ല. കാ​വ​ൽ​നാ​യ്ക്ക​ൾ മൂ​ന്നെ​ണ്ണ​മു​ണ്ട്. ആ​ട്ടി​ൻ​പ​റ്റ​ത്തി​ന്‍റെ അ​യ​ൽ​പ​ക്ക​ത്ത് എ​ത്താ​ൻ നാ​യ്ക്ക​ൾ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല.
അ​യാ​ള​തു സ്വ​യം പ​റ​ഞ്ഞു​തീ​രും മു​ന്പ് വേ​ലി​യു​ടെ മൂ​ന്നു വ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി മൂ​ന്നു കൂ​റ്റ​ൻ നാ​യ്ക്ക​ൾ മ​നു​ഷ്യ​ന്‍റെ പാ​ദ​പ​ത​നം കേ​ൾ​ക്കു​ന്ന ഭാ​ഗ​ത്തേ​ക്കു കു​ര​ച്ചു​കൊ​ണ്ടു പാ​ഞ്ഞു.

അ​യാ​ൾ ചി​രി​ച്ചു. ക​ള്ള​ൻ ഇ​ത്ര​യും പ്ര​തീ​ക്ഷി​ച്ചു കാ​ണി​ല്ല. മേ​ലാ​ൽ അ​വ​നി​വി​ടെ മോഷണത്തി​നു ശ്ര​മി​ക്കി​ല്ല. ഇ​തി​ന​കം അ​വ​ൻ ജീ​വ​നും​കൊ​ണ്ടു തി​രി​ച്ചു​പാ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ൽ നാ​യ്ക്ക​ൾ അ​വ​നെ ക​ടി​ച്ചു​കീ​റി​യ​തു​ത​ന്നെ.
പ​ക്ഷേ...
നാ​യ്ക്ക​ൾ ഇ​പ്പോ​ൾ കു​ര​യ്ക്കു​ന്നി​ല്ല​ല്ലോ!
ഒ​രു ബ​ഹ​ള​വും കേ​ൾ​ക്കാ​നി​ല്ല​ല്ലോ!
അ​യാ​ൾ ഇ​രു​ട്ടി​ലേ​ക്കു സൂ​ക്ഷി​ച്ചു​നോ​ക്കി. ന​ക്ഷ​ത്ര​ങ്ങ​ളു​ടെ തു​ള്ളി​വെ​ട്ടം വീ​ഴു​ന്നി​ട​ത്ത് എ​ന്തോ രൂ​പം കാ​ണു​ന്നു​ണ്ട്. മ​നു​ഷ്യ​രൂ​പം. അ​വ​നാ​ണ്. അ​വ​ൻ അ​വി​ടെ നി​ൽ​ക്കു​ക​യാ​ണ്. അ​വ​ന്‍റെ ചു​റ്റു​മാ​യി ത​ന്‍റെ നാ​യ്ക്ക​ൾ നി​ൽ​ക്കു​ന്നു, നി​ശ​ബ്ദ​രാ​യി. വാ​ലാ​ട്ടി​ക്കൊ​ണ്ട്.
അ​യാ​ൾ​ക്കു വി​ശ്വ​സി​ക്കാ​നാ​യി​ല്ല. ത​ന്‍റെ നാ​യ്ക്ക​ൾ​ക്കു ത​ന്നോ​ട​ല്ലാ​തെ മ​റ്റൊ​രു മ​നു​ഷ്യ​നോ​ടു കൂ​റോ?
ആ ​മ​നു​ഷ്യ​രൂ​പം ത​ന്‍റെ ആ​ട്ടി​ൻ​പ​റ്റ​ത്തി​നു നേ​ർ​ക്ക്, ത​ന്‍റെ നേ​ർ​ക്ക്, ന​ട​ന്നു​വ​രു​ന്ന​ത് അ​യാ​ൾ ആ​ശ​ങ്ക​യോ​ടെ ക​ണ്ടു.

ആ​ടി​നെ മോ​ഷ്ടി​ക്കു​ക​യ​ല്ല ല​ക്ഷ്യ​മെ​ന്നു തോ​ന്നു​ന്നു. കാ​ര​ണം, ആ​ടു​ക​ളെ അ​യാ​ൾ ശ്ര​ദ്ധി​ക്കു​ന്ന​തേ​യി​ല്ല. ത​ന്നെ​യാ​ണു നോ​ക്കു​ന്ന​ത്. എ​ന്തി​ന്? ത​ന്നെ ആ​ക്ര​മി​ക്കാ​ൻ താ​ൻ ആ​രു​മാ​യും ശ​ത്രു​ത ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല​ല്ലോ. അ​ല്ലെ​ങ്കി​ൽ​പ്പി​ന്നെ ക​വ​ർ​ച്ച. ത​ന്നെ കൊ​ള്ള​യ​ടി​ച്ചാ​ൽ അ​യാ​ൾ​ക്കു കി​ട്ടു​ക ചി​ല്ല​റ നാ​ണ​യ​ത്തു​ട്ടു​ക​ൾ മാ​ത്ര​മാ​ണ്. ഒ​രു ആ​ട്ടി​ട​യ​ന്‍റെ കൈ​യി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​റി​യാ​ത്ത​വ​ൻ എ​ന്തു മോ​ഷ്ടാ​വ്? എ​ന്താ​യാ​ലും ആ​ടു​ക​ളെ മ​റി​ക​ട​ന്ന് അ​യാ​ൾ​ക്കു ത​ന്‍റെ​യ​ടു​ത്ത് എ​ത്തു​ക എ​ളു​പ്പ​മ​ല്ല. ആ​ടു​ക​ൾ ത​നി​ക്കു ചു​റ്റും ക​ന​ത്ത ഒ​രു വ​ല​യ​മാ​യി കി​ട​ക്കു​ക​യാ​ണ്. പ​ര​സ്പ​രം ചൂ​ടു​പ​ക​ർ​ന്നും തീ ​കാ​ഞ്ഞും കൊ​ണ്ടു​ള്ള ഉ​റ​ക്ക​ത്തി​ലാ​ണ​വ. കു​റെ​ ആടുക​ളെ ച​വി​ട്ടാ​തെ അ​യാ​ൾ​ക്കു വ​ല​യം ക​ട​ക്കാ​നാ​വി​ല്ല. ഒ​രാ​ടി​നെ ച​വി​ട്ടി​യാ​ൽ അ​തു ചാ​ടി​യെ​ഴു​ന്നേ​ൽ​ക്കും, ക​ര​യും, മ​റ്റാ​ടു​ക​ളും ഉ​ണ​ർ​ന്നു ബ​ഹ​ളം വ​യ്ക്കും.
പ​ക്ഷേ...
ആ​ടു​ക​ളു​ടെ ചൂ​രി​ലേ​ക്കു മ​ഞ്ഞും ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ഗ​ന്ധ​വും ക​ല​രു​ന്ന ഈ ​രാ​ത്രി​യി​ൽ ഉ​ണ​ർ​ന്നി​രു​ന്നൊ​രു സ്വ​പ്നം കാ​ണു​ക​യാ​ണോ താ​ൻ?
അ​വ​ൻ ആ​ടു​ക​ളു​ടെ വ​ല​യം ച​വി​ട്ടി​ക്ക​ട​ന്നു വ​രു​ന്നു!
ച​വി​ട്ടി എ​ന്നു പ​റ​ഞ്ഞാ​ൽ ശ​രി​യാ​വി​ല്ല. ആ​ടു​ക​ളെ ച​വി​ട്ടാ​തെ​യ​ല്ലേ അ​വ​ൻ അ​വ​യെ ക​ട​ന്നു​വ​രു​ന്ന​ത്. ഉ​റ​ങ്ങു​ന്ന ആ​ടു​ക​ളു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ൽ, മ​ണ്ണി​ൽ, ത​ള്ള​വി​ര​ലു​ക​ൾ മാ​ത്രം കു​ത്തി, കൈ​യി​ലെ ഊ​ന്നു​വ​ടി ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്, കാ​ലു​ക​ൾ വ​ലി​ച്ചു​വ​ച്ച് അ​വ​ൻ വ​രു​ന്നു. ഇ​ട​യ്ക്കു പാ​ദ​ങ്ങ​ൾ ആ​ടു​ക​ളു​ടെ മേ​ൽ ത​ട്ടി​യി​ട്ടും അ​വ അ​ന​ങ്ങു​ന്നി​ല്ല.

ആ​ടു​ക​ളെ​ല്ലാം ശാ​ന്ത​സു​ഷു​പ്തി​യി​ൽ.
പ​ക്ഷേ ആ​ട്ടി​ട​യ​നു ശാ​ന്ത​നാ​യി​രി​ക്കു​ക സാ​ധ്യ​മ​ല്ല, അ​പ​ക​ടം തൊ​ട്ടു​മു​ന്നി​ൽ എ​ത്തി​യി​രി​ക്കേ. അ​യാ​ൾ ത​ന്‍റെ വ​ടി​യെ​ടു​ത്ത് ക​ട​ന്നു​ക​യ​റ്റ​ക്കാ​ര​ന്‍റെ നേ​ർ​ക്ക് ആ​യ​ത്തി​ൽ എ​റി​ഞ്ഞു.
എ​ന്നാ​ൽ വ​ടി അ​യാ​ളെ തൊ​ടാ​തെ ദൂ​രേ​ക്കു തെ​റ്റി.
ആ​ട്ടി​ട​യ​നു വി​ശ്വ​സി​ക്കാ​ൻ മു​ട്ടു​ണ്ടാ​യി. കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ക​വ​ണ​കൊ​ണ്ടും വ​ടി​കൊ​ണ്ടും എ​റി​ഞ്ഞു വീ​ഴ്ത്തു​ന്ന​വ​നാ​ണു താ​ൻ. ഇ​ത്ര അ​ടു​ത്തു​നി​ന്ന് എ​റി​ഞ്ഞി​ട്ടും എ​ങ്ങ​നെ ത​നി​ക്ക് ഉ​ന്നം പി​ഴ​ച്ചു? ഇ​ട​യ​നു പേ​ടി തോ​ന്നി. ത​ണു​പ്പ് അ​സ്ഥി​യി​ൽ തൊ​ട്ടി​ട്ടെ​ന്ന​വ​ണ്ണം അ​യാ​ൾ ചെ​റു​താ​യി കി​ടു​ത്തു. അ​പ്പോ​ഴേ​ക്കും ക​ട​ന്നു​ക​യ​റ്റ​ക്കാ​ര​ൻ മു​ന്നി​ൽ എ​ത്തി. അ​യാ​ൾ പ​രി​ക്ഷീ​ണ​നാ​യി​രു​ന്നു.
അ‍​യാ​ൾ ക്ഷീ​ണി​ത​നും വാ​ർ​ധ​ക്യ​ത്തി​ലേ​ക്കു നോ​ക്കു​ന്ന​വ​നു​മാ​ണെ​ന്നു ക​ണ്ട​പ്പോ​ൾ ഇ​ട​യ​ന് ആ​ശ്വാ​സ​വും ധൈ​ര്യ​വും തോ​ന്നി. ഒ​രു മ​ൽ​പ്പി​ടി​ത്ത​മു​ണ്ടാ​യാ​ൽ ഈ ​തൈ​ക്കി​ള​വ​നെ ത​നി​ക്കു കീ​ഴ്പ്പെ​ടു​ത്താം.

തൊ​ഴു​കൈ​യോ​ടെ ആ​ഗ​ത​ൻ യാ​ചി​ക്കു​ന്ന​താ​ണ് അ​ടു​ത്ത​താ​യി ഇ​ട​യ​ൻ ക​ണ്ട​ത്:
“എ​നി​ക്ക് അ​ല്പം തീ ​ത​രു​മോ?”
“തീ​യോ?”
“എ​ന്‍റെ ഭാ​ര്യ ഈ ​രാ​ത്രി പ്ര​സ​വി​ച്ചു. അ​വ​ൾ​ക്കും കു​ഞ്ഞി​നും ത​ണു​പ്പു മാ​റ്റാ​ൻ ഇ​ത്തി​രി തീ​യ്.”
ഇ​ട​യ​ന് ഇ​പ്പോ​ൾ ധൈ​ര്യ​ത്തി​നു പു​റ​മേ അ​ഹ​ങ്കാ​ര​വു​മാ​യി. അ​യാ​ൾ ചോ​ദി​ച്ചു. “ഇ​ത്തി​രി തീ​യ് എ​ടു​ക്കാ​നി​ല്ലാ​ത്ത ഏ​തു ക​ട​ലി​ൽ​നി​ന്നാ​ണി​യാ​ൾ വ​രു​ന്ന​ത്?”
“ക​ര​യി​ൽ​നി​ന്നു​ത​ന്നെ. ഈ ​ഗ്രാ​മം തു​ട​ങ്ങു​ന്നി​ട​ത്തു​നി​ന്ന്. ഞാ​ൻ ഒ​ത്തി​രി വീ​ടു​ക​ളി​ൽ തീ ​തേ​ടി​ച്ചെ​ന്നു. മി​ക്ക​വ​രും വാ​തി​ൽ തു​റ​ന്നി​ല്ല. എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ഉ​റ​ക്ക​മു​ണ​ർ​ന്ന​വ​ർ എ​ന്‍റെ ആ​വ​ശ്യം കേ​ട്ട​പ്പോ​ൾ ശ​പി​ച്ചു​കൊ​ണ്ടു വാ​തി​ല​ട​ച്ചു.”
ഇ​ട​യ​ൻ ചി​രി​ച്ചു. “എ​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യ​വ​നെ ഞാ​നും പ്‌​രാ​കു​ന്നു.”
“ക്ഷ​മി​ക്കൂ. ഒ​രി​ത്തി​രി തീ​യ്,” അ​യാ​ൾ യാ​ചി​ച്ചു.
കൈ​യി​ലൊ​രു തി​രി​യോ കാ​ട്ടു​ചു​ള്ളി​യോ പാ​ത്ര​മോ ഇ​ല്ലാ​തെ വ​ന്നി​രി​ക്കു​ന്ന ഈ ​വി​ഡ്ഢി എ​ങ്ങ​നെ തീ ​കൊ​ണ്ടു​പോ​കു​മെ​ന്ന പ​രി​ഹാ​സ​ത്തോ​ടെ ഇ​ട​യ​ൻ പ​റ​ഞ്ഞു: “എ​ടു​ത്തോ​ളൂ. കൈ​യി​ലു​ള്ള വ​ടി തീ​പി​ടി​പ്പി​ച്ച് എ​ടു​ത്തു​കൊ​ണ്ടു പൊ​യ്ക്കോ​ളൂ.”
“ഈ ​വ​ടി ക​ത്തി​ക്കാ​ൻ പ​റ്റി​ല്ല. ഇ​തു മു​ഴ​ക്കോ​ലാ​ണ്.”
“മു​ഴ​ക്കോ​ലോ? അതെന്തേ?”
“ഞാ​നൊ​രു ത​ച്ച​നാ​ണ്.”
“ത​ച്ച​ൻ. എ​നി​ക്കൊ​രാ​വ​ശ്യ​വു​മി​ല്ലാ​ത്ത ആ​ൾ. നെ​യ്ത്തു​കാ​ര​നാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു കു​പ്പാ​യം ചോ​ദി​ക്കാ​മാ​യി​രു​ന്നു.” കൊ​ല്ല​പ്പ​ണി​ക്ക​നാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു ക​ത്തി ചോ​ദി​ക്കാ​മാ​യി​രു​ന്നു.
“എ​ന്‍റെ കൈ​യ​ൽ ഒ​ന്നു​മി​ല്ല.”
ഒ​ന്നു​മി​ല്ലാ​തെ തീ ​വാ​ങ്ങാ​ൻ. പ​രി​ഹാ​സ​ത്തോ​ടെ ഇ​ട​യ​ൻ പ​റ​ഞ്ഞു. തീ ​കൊ​ണ്ടു​പോ​കാ​ൻ ഒ​രു വി​ള​ക്കു​പോ​ലു​മി​ല്ലാ​തെ.
വി​ള​ക്കോ ചു​ള്ളി​ക്ക​ന്പോ ഇ​ല്ലാ​ത്ത വി​ഡ്ഢി എ​ങ്ങ​നെ തീ ​കൊ​ണ്ടു​പോ​കു​മെ​ന്നു കാ​ണ​ട്ടെ എ​ന്ന ത​മാ​ശ​യി​ൽ അ​യാ​ൾ പ​റ​ഞ്ഞു: “കൊ​ണ്ടു​പൊ​യ്ക്കൊ​ള്ളൂ. ആ​വ​ശ്യം പോ​ലെ.”
നി​ങ്ങ​ൾ ന​ല്ല മ​നു​ഷ്യ​നാ​ണ്. ആ​ഗ​ത​ൻ ത​ന്‍റെ കു​പ്പാ​യ​ത്തി​ന്‍റെ തു​ന്പ് നി​വ​ർ​ത്തി​യെ​ടു​ത്തു. അ​തി​ൽ നി​ന്നൊ​രു സു​ഗ​ന്ധം പ​ര​ന്നു.
“ലി​ല്ലി​പ്പൂ​വി​ന്‍റെ മ​ണം! ലി​ല്ലി​ക​ൾ പൂ​ക്കാ​ൻ ഈ ​മ​ഞ്ഞു​കാ​ലം ക​ഴി​യ​ണ​മ​ല്ലോ. പി​ന്നെ​ങ്ങ​നെ?” ഇ​ട​യ​ൻ അ​ദ്ഭു​തം കൊ​ണ്ടു.
“നി​ങ്ങ​ളൊ​രു ന​ല്ല മ​നു​ഷ്യ​നാ​ണ്. അ​തു​കൊ​ണ്ടു മ​ണം തോ​ന്നു​ന്ന​താ​ണ്.”
താ​നൊ​രു മ​നു​ഷ്യ​നാ​ണെ​ന്നു​ത​ന്നെ ഇ​ട​യ​നു വ​ല്ല​പ്പോ​ഴു​മേ തോ​ന്നി​യി​രു​ന്നു​ള്ളൂ. താ​ൻ ന​ല്ല​വ​നാ​യി​രി​ക്കാ​മെ​ന്ന് ഇ​പ്പോ​ൾ പെ​ട്ടെ​ന്ന​യാ​ൾ​ക്കു തോ​ന്നി.
അ​യാ​ൾ പ​റ​ഞ്ഞു: “കൊ​ണ്ടു​പൊ​യ്ക്കോ​ളൂ. തീ​യ് കൊ​ണ്ടു​പൊ​യ്ക്കോ​ളൂ.”
ത​ച്ച​ൻ തീ​ക്ക​ന​ലു​ക​ളു​ടെ മു​ന്നി​ൽ കു​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഇ​ട​യ​ൻ ക​ണ്ട​ത് ആ ​ദി​വ​സ​ത്തെ മു​ഴു​വ​നാ​യി അ​വി​ശ്വ​സി​ക്കാ​ൻ അ​യാ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു...
ത​ച്ച​ൻ നി​ല​ത്തു കു​ത്തി​യി​രു​ന്നു ചു​വ​ന്ന ര​ത്ന​ങ്ങ​ൾ പോ​ലു​ള്ള ക​ന​ലു​ക​ൾ പെ​റു​ക്കി​യെ​ടു​ത്തു ത​ന്‍റെ കു​പ്പാ​യ​ത്തി​ലേ​ക്കി​ട്ടു-​പൂ​ക്ക​ൾ പെ​റു​ക്കി​യെ​ടു​ക്കു​ന്ന​തു പോ​ലെ.
അ​യാ​ളു​ടെ വി​ര​ലു​ക​ൾ പൊ​ള്ളു​ന്നി​ല്ലേ? അ​യാ​ളു​ടെ കു​പ്പാ​യം പു​ക​യു​ന്നി​ല്ലേ? ആ​ട്ടി​ട​യ​ൻ ക​ണ്ണു​ക​ൾ പു​റ​ത്തേ​ക്കു കൊ​ണ്ടു​വ​ന്നു ത​ച്ച​ന്‍റെ പ്ര​വൃ​ത്തി​യെ നോ​ക്കി.
ഇ​ല്ല! സാ​ധാ​ര​ണ​മാ​യ​തൊ​ന്നുമ​ല്ല, സം​ഭ​വി​ക്കാ​വു​ന്ന​തൊ​ന്നു​മ​ല്ല, സം​ഭ​വി​ക്കു​ന്ന​ത്!

തീ​ക്ക​ന​ലു​ക​ളെ ചു​വ​ന്ന പൂ​ക്ക​ളെ​പ്പോ​ലെ മാ​റോ​ട​ടു​ക്കി ത​ച്ച​ൻ എ​ഴു​ന്നേ​റ്റൂ.
“നി​ങ്ങ​ൾ ന​ല്ല​വ​നാ​ണ്. സ​ന്മ​ന​സു​ള്ള​വ​ൻ. സ​ന്മ​ന​സു​ള്ള​വ​ർ​ക്കു സ​മാ​ധാ​നം, മാ​ലാ​ഖ​മാ​ർ പ​റ​യു​ന്പോ​ലെ.” ത​ച്ച​ൻ തി​രി​ച്ചു​ന​ട​ന്നു. ആ​ടു​ക​ളു​ടെ വ​ല​യ​ത്തി​ലൂ​ടെ ആ​ടു​ക​ളെ ഉ​ണ​ർ​ത്താ​തെ.
അ​യാ​ൾ അ​ക​ന്നു​ക​ഴി​ഞ്ഞി​ട്ടും ആ​ട്ടി​ട​ൻ സ്തം​ഭി​ച്ചു​ത​ന്നെ നി​ന്നു. പി​ന്നെ ത​ന്‍റെ മു​ന്നി​ലെ ക​ന​ലു​ക​ളി​ലൊ​ന്നി​ൽ തൊ​ട്ടു​നോ​ക്കി. പെ​ട്ടെ​ന്നു കൈ ​പി​ൻ​വ​ലി​ച്ചു. കൈ ​പൊ​ള്ളി​യി​രി​ക്കു​ന്നു.
അ​പ്പോ​ൾ എ​ല്ലാം യ​ഥാ​ർ​ഥം ത​ന്നെ.
ഇ​തെ​ന്തൊ​രു രാ​ത്രി.
ആ​കാ​ശം ഭൂ​മി​യി​ലേ​ക്കു താ​ണു​കൊ​ണ്ടി​രി​ക്കു​ന്നു​വോ എ​ന്ന് ഇ​ട​യ​ൻ ഭ്ര​മി​ച്ചു. അ​തോ ഭൂ​മി ആ​കാ​ശ​ത്തി​ലേ​ക്കു ക​യ​റു​ന്നു​വോ? ന​ക്ഷ​ത്ര​ങ്ങ​ൾ അ​വ​യു​ടെ രാ​ശി​വി​ട്ട്, തീ​വെട്ടി​ക​ളു​ടെ പ്ര​കാ​ശ​ത്തോ​ടെ അ​ടു​ത്തെ​ത്തി​യി​രി​ക്കു​ന്നു​വോ?
രാ​ശി​ച​ക്ര​ത്തി​ൽ എ​ന്തൊ​ക്കെ​യോ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചി​രി​ക്കു​ന്നോ? ആ​കാ​ശ​ത്തി​ന് ആ​കാം​ക്ഷാ​ഭ​രി​ത​മാ​യ ജാ​ഗ്ര​ത.
ഇ​തെ​ന്തി​ന്‍റെ ആസ്തപ്പാടാണ്?
ത​ച്ച​ൻ പോ​യ​ത് എ​വി​ടേ​ക്കാ​ണ്? അ​യാ​ൾ പ​റ​ഞ്ഞ ഭാ​ര്യ​യും കു​ഞ്ഞും എ​വി​ടെ​യാ​ണ്?
ത​ച്ച​ൻ പോ​യ ദി​ക്കി​ലേ​ക്ക് ഇ​ട​യ​ൻ ആ​ടു​ക​ളു​ടെ വ​ല​യം മു​റി​ച്ചു. ആ​ടു​ക​ൾ ഉ​ണ​ർ​ന്നു ചോ​ദ്യ​ഭാ​വ​ത്തി​ൽ ഇ​ട​യ​നെ നോ​ക്കി. അ​യാ​ൾ​ക്കു ത​ങ്ങ​ളെ​ക്കാ​ൾ താ​ത്പ​ര്യ​മു​ള്ള മ​റ്റെ​ന്തോ ഉ​ണ്ടാ​യി​രി​ക്കു​ന്നു​വെ​ന്നു ക​ണ്ട് ആ​ടു​ക​ൾ പി​ന്തി​രി​ഞ്ഞു പ​ര​സ്പ​രം ആ​ശ്ര​യി​ച്ചു. നാ​യ്ക്ക​ൾ ത​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​കൊ​ണ്ട് അ​യാ​ളു​ടെ കാ​ലു​ക​ളെ ഉ​രു​മ്മി. അ​യാ​ൾ പി​ന്തി​രി​പ്പി​ച്ച​പ്പോ​ൾ അ​വ മ​ട​ങ്ങി ആ​ടു​ക​ൾ​ക്കു കാ​വ​ൽ​കൊ​ടു​ത്തു.
ഇ​ട​യ​ൻ ത​ച്ച​ന്‍റെ പാ​ത​യി​ലൂ​ടെ ഓ​ടി.
ത​ച്ച​ൻ വ​ള​രെ വേ​ഗ​ത്തി​ലാ​ണു ന​ട​ന്നു​പോ​യ​തെ​ന്ന് അ​യാ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു.
കു​റെ ദൂ​രം പോ​യ​പ്പോ​ൾ അ​യാ​ൾ ഒ​രു കൊ​ച്ചു​തീ​യ് ക​ണ്ടു. പാ​ത എ​ത്താ​ത്തൊ​രി​ട​ത്ത്. അ​ത് ത​ച്ച​ന്‍റെ തീ​യാ​ണെ​ന്ന് അ​യാ​ൾ​ക്ക് ഉ​റ​പ്പാ​യി​രു​ന്നു.

കു​റ്റി​ച്ചെ​ടി​ക​ളെ​യും വ​ള്ളി​ക​ളെ​യും ക​വ​ച്ചു​ക​ട​ന്ന് അ​യാ​ൾ എ​ത്തി​യ​ത് ഒ​രു തൊ​ഴു​ത്തി​ലാ​ണ്.
തൊ​ഴു​ത്തി​ലെ ഇ​രു​ട്ടി​നെ​യും ത​ണു​പ്പി​നെ​യും മെ​രു​ക്കാ​ൻ ആ ​തീ​യ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. തീ ​വെ​ട്ട​ത്തി​ൽ കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ഇ​ട​യ​ൻ ക​ണ്ടു. മാ​പ്പു ചോ​ദി​ക്കു​ന്ന മു​ഖ​വു​മാ​യി ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും നോ​ക്കി​യി​രി​ക്കു​ന്ന ത​ച്ച​നെ​യും.

ദി​വ്യ​നാ​കാ​ൻ, ദി​വ്യ​ദി​വ്യ​നാ​യ രാ​ജാ​വാ​കാ​ൻ, പി​റ​ന്ന​പോ​ലൊ​രു കു​ഞ്ഞ്. ഇ​ട​യ​ൻ ആ ​കു​ഞ്ഞി​നെ തൊ​ഴു​തു​പോ​യി.
നി​രാ​ലം​ബ​മാ​യ പ്ര​സ​വ​ത്തി​ന്‍റെ വി​വ​ശ​ത​യി​ലും സ്ത്രീ​യു​ടെ മു​ഖ​ത്ത് കാ​ണു​ന്ന പ്ര​കാ​ശം ഏ​തോ ന​ക്ഷ​ത്ര​ത്തി​ൽ​നി​ന്നു വീ​ഴു​ന്ന​തോ?
ഇ​ട​യ​ൻ ത​ന്‍റെ ക​ക്ഷ​ത്തി​ലി​രു​ന്ന ഭാ​ണ്ഡം അ​ഴി​ച്ചു. അ​തി​ൽ പൊ​ന്നു​പോ​ലെ സൂ​ക്ഷി​ച്ചി​രു​ന്ന രോ​മ​വി​രി​യെ​ടു​ത്തു. ഒ​രു കു​ഞ്ഞാ​ടി​ന്‍റെ മൃ​ദു​ല​മാ​യ തോ​ൽ പ​രു​വ​പ്പെ​ടു​ത്തി​യെ​ടു​ത്തു സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന വെ​ളു​ത്ത രോ​മ​വി​രി.
അ​യാ​ൾ അ​തെ​ടു​ത്തു ത​ച്ച​ന്‍റെ കൈ​യി​ൽ കൊ​ടു​ത്തി​ട്ട് ഉ​ണ്ണി​യു​ടെ നേ​ർ​ക്കു വി​ര​ൽ​ചൂ​ണ്ടി.
“എ​ന്‍റെ ആ​ടു​ക​ളു​ടെ പേ​ർ​ക്ക്,” അ​യാ​ൾ പ​റ​ഞ്ഞു.
അ​തു സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചു ത​ച്ച​ൻ പ​റ​ഞ്ഞു:
“നി​ങ്ങ​ൾ സ​ന്മ​ന​സു​ള്ള​വ​നാ​ണ്.”
പെ​ട്ടെ​ന്നൊ​രു നേ​ർ​ത്ത പാ​ട്ട് ഇ​ട​യ​ൻ കേ​ട്ടു: ഉ​ന്ന​ത​ങ്ങ​ളി​ൽ, അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ, ദൈ​വ​ത്തി​നു വാ​ഴ്‌​വ്...
അ​യാ​ൾ അ​വി​ശ്വ​സ​നീ​യതയോ​​ടെ ക​ണ്ടു, മാ​ലാ​ഖ​മാ​ർ! മാ​ലാ​ഖ​മാ​രാ​ണു പാ​ടു​ന്ന​ത്!
“ഭൂ​മി​യി​ൽ സ​ന്മ​ന​സു​ള്ള​വ​ർ​ക്ക്...” മാ​ലാ​ഖ​മാ​ർ പാ​ടി.
“...സ​മാ​ധാ​നം,” ത​ച്ച​ൻ ത​ന്‍റെ പ​രു​ക്ക​ൻ സ്വ​ര​ത്തി​ൽ പ​തി​യെ പാ​ടി.
“... സ​മാ​ധാ​നം!” മാ​ലാ​ഖ​മാ​ർ മ​ധു​ര​മാ​യി പാ​ടി.

തൊ​ഴു​ത്തി​നു മേ​ലേ​യും മ​ര​ങ്ങ​ൾ​ക്കു മീ​തേ​യും മാ​ലാ​ഖ​മാ​ർ. വി​ള​ക്കു​ക​ൾ പോ​ലെ പ്ര​കാ​ശി​ക്കു​ന്ന മാ​ലാ​ഖ​മാ​രു​ടെ രാ​ശി​ക​ൾ ആ​കാ​ശ​ത്ത്. സ​ന്ധ്യാ​കാ​ശ​ത്തി​ൽ നി​ര​യൊ​പ്പി​ച്ചു പ​റ​ന്നു​പോ​കു​ന്ന ദേ​ശാ​ട​ന​പ്പ​റ​വ​ക​ളെ​പ്പോ​ലെ. മാലാഖമാ​രു​ടെ കൈ​ക​ളി​ൽ തൂ​വ​ൽ​പോ​ലെ നേ​ർ​ത്ത കിന്നരങ്ങൾ. കി​ന്ന​ര​ങ്ങ​ളി​ൽ മ​ഞ്ഞു​തു​ള്ളി​പോ​ൽ സം​ഗീ​തം: “ദൈ​വ​ത്തി​നു വാ​ഴ്‌​വ് ഉ​ന്ന​തോ​ന്ന​ത​ങ്ങ​ളി​ൽ. സ​ന്മ​ന​സുക​ർ​ക്കു സ​മാ​ധാ​നം. ഭൂ​മി​യി​ൽ.”
അ​വ​ർ ഉ​ണ്ണി​യെ വ​ന്നു ക​ണ്ടു തൊ​ഴു​ക​യാ​ണ്.

അ​ത്യ​ഗാ​ധ​മാ​യ ആ​കാ​ശ​ത്തി​ൽ മാ​ലാ​ഖ​മാ​രു​ടെ പ്ര​ക​ര​ണ​ങ്ങ​ൾ നി​റ​യു​ന്നു. ആ​കാ​ശ​വും ന​ക്ഷ​ത്ര​ങ്ങ​ളും ഭൂ​മി​യി​ലെ മ​ല​ക​ളും ജീ​വ​ജാ​ല​ങ്ങ​ളു​മെ​ല്ലാം സ്നേ​ഹ​പൂ​ർ​ണ​മാ​യ ഒ​രു​ന്പാ​ടി​ൽ.
താ​നി​തെ​ല്ലാം കാ​ണു​ന്ന​ുവെ​ന്ന​ത് ആ​ട്ടി​ട​യ​നെ വി​സ്മ​യി​പ്പി​ച്ചു. എ​ന്തു​കൊ​ണ്ടു കാ​ണാ​ൻ ക​ഴി​യു​ന്നു? ത​ച്ച​ൻ പ​റ​ഞ്ഞ​തു​പോ​ലെ ന​ല്ല മ​ന​സു​ള്ള​വ​നോ താ​ൻ?
അ​ഗാ​ധ​മാ​യ സ​മാ​ധാ​ന​ത്തോ​ടെ മ​ട​ക്ക​പ്പാ​ത​യി​ൽ ന​ട​ക്കു​ന്പോ​ൾ അ​യാ​ൾ മ​ന്ത്രി​ച്ചു:
“ദൈ​വ​ത്തി​നു വാ​ഴ്‌​വ്.”

തയാറാക്കിയത് : ജോൺ ആന്‍റണി

നല്കാം ദൈവപുത്രന് ഒരു ഇടം

ത​ന്‍റെ ഏ​ക​ജാ​ത​നെ ന​ല്കു​വാ​ൻ ത​ക്ക​വി​ധം
ദൈ​വം ലോ​ക​ത്തെ അ​ത്ര​മാ​ത്രം സ്നേ​ഹി​ച്ചു
(യോ​ഹ 3:16).
സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും
പു​ത്ത​ൻ​സ​ന്ദേ​ശ​വു​മാ​യി​ട്ടാ​ണ് ഈ​ശോ​യു​ടെ പി​റ​വി​ത്തി​രു​നാ​ൾ സ​മാ​ഗ​ത​മാ​കു​ന്ന​ത്. ഈ​ശോ​യു​ടെ പി​റ​വി​യോ​ടു​കൂ​ടി പ​ഴ​യ​നി​യ​മ​പ്ര​വ​ച​ന​ങ്ങ​ൾ
പൂ​ർ​ത്തി​യാ​കു​ന്നു.
""ക​ന്യ​ക ഗ​ർ​ഭം ധ​രി​ച്ച് ഒ​രു പു​ത്ര​നെ പ്ര​സ​വി​ക്കും. അ​വ​ൻ ഇ​മ്മാ​നു​വേ​ൽ എ​ന്നു വി​ളി​ക്ക​പ്പെ​ടു​മെ​ന്ന’’ ഏ​ശ​യ്യാ​യു​ടെ ദ​ർ​ശ​ന​വും (ഏ​ശ 7: 14) ഇ​സ്രാ​യേ​ലി​നെ ഭ​രി​ക്കാ​നു​ള്ള​വ​ൻ ബേ​ത്‌ല​ഹെ​മി​ൽ​നി​ന്നും
പു​റ​പ്പെ​ടു​മെ​ന്ന മി​ക്കാ​യു​ടെ പ്ര​വ​ച​ന​വും
ഈ​ശോ​യു​ടെ ജ​ന​ന​ത്തോ​ടു​കൂ​ടി
സാ​ക്ഷാ​ത്കരി​ക്ക​പ്പെ​ടു​ന്നു (മി​ക്കാ 5: 2).

എ​ളി​യ​സാ​ഹ​ച​ര്യ​ത്തി​ലും ദ​രി​ദ്ര​മാ​യ ചു​റ്റു​പാ​ടി​ലു​മാ​യി​രു​ന്നു ഈ​ശോ​യു​ടെ ജ​ന​നം. ജ​ന​ന​വി​വ​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന ലൂ​ക്കാ സു​വി​ശേ​ഷ​ത്തി​ന് വ്യാ​ഖ്യാ​നം ന​ൽ​കി​യി​രി​ക്കു​ന്ന സ​ഭാ പി​താ​വാ​യ വി. ​ജെ​റോം ഇ​പ്ര​കാ​രം പ​റ​ഞ്ഞി​രി​ക്കു​ന്നു: സ്വ​ർ​ണവും അ​മൂ​ല്യ​മാ​യ ക​ല്ലും, ശു​ദ്ധ​പ​ട്ടും വെ​ള്ളി​യും കൊ​ണ്ട ് തി​ള​ങ്ങി​യി​രു​ന്ന അ​തി​വി​ശു​ദ്ധ​സ്ഥ​ല​ത്ത് അ​വ​നൊ​രു മു​റി ക​ണ്ടെത്താ​നാ​യി​ല്ല. അ​വ​ൻ സ​ന്പ​ത്തി​ന്‍റെ​യും സ്വ​ർ​ണത്തി​ന്‍റെ​യും മ​ധ്യ​ത്തി​ല​ല്ല, ഒ​രു കാ​ലി​ത്തൊ​ഴു​ത്തി​ലാ​ണ് ജ​നി​ച്ച​ത്.’’ ഈ​ശോ​യു​ടെ ജ​ന​ന​ത്തി​രു​നാ​ളി​നൊ​രു​ങ്ങു​ന്ന ന​മു​ക്ക് ദ​രി​ദ്ര​രോ​ട് അ​നു​ക​ന്പ​യും സ്നേ​ഹ​വും ഉ​ണ്ട ാക​ണം. പാ​വ​ങ്ങ​ളു​ടെ പ​ക്ഷം ചേ​രു​ന്ന ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ ശൈ​ലി ന​മ്മു​ടെ ജീ​വി​ത​ത്തി​ലും സ്ഫു​രി​ച്ചു നി​ല്ക്ക​ണം.

ഈ​ശോ​യു​ടെ ജ​ന​നം ബേ​ത്‌ലഹേ​മി​ലെ പു​ൽ​ക്കൂ​ട്ടി​ൽ ര​ണ്ടായി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പൂ​ർ​ത്തി​യാ​യ ഒ​രു ച​രി​ത്ര​സം​ഭ​വം മാ​ത്ര​മ​ല്ല ഇ​ന്നും ന​ട​ന്നു​കൊ​ണ്ട ിരി​ക്കു​ന്ന ഒ​രു ആ​നു​കാ​ലി​ക സം​ഭ​വം കൂ​ടി​യാ​ണ്. ഈ​ശോ​യു​ടെ പി​റ​വി​ത്തി​രു​നാ​ളി​നെ ജീ​വി​ത​ബ​ന്ധി​യാ​യി കാ​ണു​വാ​ൻ ന​മു​ക്ക് ക​ഴി​യ​ണം. ഇ​ന്നു ജ​നി​ച്ചു വീ​ഴു​ന്ന ഓ​രോ ശി​ശു​വി​ന്‍റെ​യും മു​ഖ​ത്ത് ഈ​ശോ​യു​ടെ തി​രു​മു​ഖം ദ​ർ​ശി​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​നം. ഈ​ശോ​യ്ക്ക് പി​റ​ക്കാ​ൻ മു​റി ന​ൽ​കാ​ത്ത സ​ത്രം സൂ​ക്ഷി​പ്പു​കാ​രെ​പ്പോ​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​ന​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന വ്യ​ക്തി​ക​ളും സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​ന്ന് ധാ​രാ​ള​മാ​യു​ണ്ട്.

സു​ഖ​ലോ​ലു​പ​ത​യും സ്വാ​ർ​ത്ഥ​ത​യും നി​റ​ഞ്ഞ മ​നോ​ഭാ​വം സൂ​ക്ഷി​ക്കു​ന്ന​തു​കൊ​ണ്ടാ ണ് ​ഇ​നി മ​റ്റാ​രും ഭൂ​മി​യി​ൽ ജ​നി​ക്കേ​ണ്ട എ​ന്ന ചി​ന്ത കാ​ലി​ക​സം​സ്കൃ​തി​യി​ൽ വ​ള​ർ​ന്നു​വ​ള​രു​ന്ന​ത്. വി​വാ​ഹം വേ​ണ്ട , കു​ട്ടി​ക​ൾ വേ​ണ്ട എ​ന്നൊ​ക്കെ​യു​ള്ള പ്ര​തി​ലോ​മ​ആ​ശ​യ​ങ്ങ​ൾ​ക്ക് ഇ​ന്ന് കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രി​ക്കു​ന്നു. ലോ​ക​ത്തി​ന്‍റെ നി​ല​നി​ല്പി​നു​ത​ന്നെ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന ഇ​ത്ത​രം അ​ബ​ദ്ധ​പ്ര​ച​ാര​ണ​ങ്ങ​ളെ​യും തെ​റ്റാ​യ സി​ദ്ധാ​ന്തങ്ങ​ളെ​യും ചെ​റു​ത്തു​തോ​ല്പി​ക്കാ​നും ജീ​വ​ന്‍റെ മ​ഹ​ത്ത്വം പ്ര​ഘോ​ഷി​ക്കു​വാ​നും പി​റ​വി​ത്തി​രു​നാ​ൾ ന​മ്മെ ഓ​ർമി​പ്പി​ക്കു​ന്നു.

‘ജീ​വ​നു​ണ്ടാകു​വാ​നും, അ​തു സ​മൃ​ദ്ധ​മാ​യി ഉ​ണ്ടാകു​വാ​നു​മാ​ണ്’ (യോ​ഹ, 10.10) ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഈ ​ദൈ​വി​ക​പ​ദ്ധ​തി​യോ​ട് പ​ങ്കു​ചേ​രാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഈ ​ക്രി​സ്മ​സ് കാ​ല​ത്ത് ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കു​മു​ണ്ട്. ഈ​ശോ​യു​ടെ പു​ൽ​ക്കൂ​ട്ടി​ലെ പി​റ​വി ദാ​രി​ദ്യ്രാ​രൂ​പി​യു​ടെ മ​ഹ​ത്വ​ത്തെ പ്ര​ഘോ​ഷി​ക്കു​ന്നു.

സാ​ന്പ​ത്തി​ക ദാ​രി​ദ്ര്യമ​നു​ഭ​വി​ക്കു​ന്ന വ്യ​ക്തി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​യി സ്നേ​ഹ​ദാ​രി​ദ്ര്യമ​നു​ഭ​വി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ൾ ഇ​ന്ന് ലോ​ക​ത്തി​ലു​ള്ള​താ​യി കാ​ണ​പ്പെ​ടു​ന്നു. സാ​ന്പ​ത്തി​ക ഒൗ​ന്ന​ത്യം മാ​ത്രം ല​ക്ഷ്യ​മാ​ക്കി ജോ​ലി ചെ​യ്യു​ന്ന മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളെ പൂ​ർ​ണ മാ​യി അ​വ​ഗ​ണി​ക്കു​ന്ന സ്ഥി​തി വ​ന്നു​ചേ​രു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്. ദ​ന്പ​തി​ക​ൾ ത​മ്മി​ലും, മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ത​മ്മി​ലും ഗാ​ഢ​മാ​യി നി​ല​നി​ല്ക്കേ​ണ്ട പ​വി​ത്ര​മാ​യ ബ​ന്ധ​ങ്ങ​ളി​ൽ വി​ള്ള​ലു​ക​ൾ ഉ​ണ്ട ാകാ​തി​രി​ക്കാ​ൻ ഏ​റെ ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്.
സ​മാ​ഗ​ത​മാ​കു​ന്ന ക്രി​സ്മ​സ് ന​മ്മു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലും കു​ടും​ബ​ജീ​വി​ത​ത്തി​ലും സ​മാ​ധാ​ന​വും ശാ​ന്തി​യും വി​ത​യ് ക്ക​ട്ടെ!

മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ
സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ കൂ​രി​യാ ബി​ഷ​പ്