Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Sliwa Medicity

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

പാ​ലാ: രോ​ഗി​യെ പൂ​ര്‍ണ​മാ​യി ബോ​ധം കെ​ടു​ത്താ​തെ​യു​ള്ള അ​തീ​വ സ​ങ്കീ​ര്‍ണ​മാ​യ എ​വേ​ക് ക്രാ​നി​യോ​ട്ട​മി ശ​സ്ത്ര​ക്രി​യ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി. ത​ല​ച്ചോ​റി​ലെ ച​ല​ന നി​യ​ന്ത്ര​ണ മേ​ഖ​ല​യ്ക്ക് സ​മീ​പം ട്യൂ​മ​ര്‍ ബാ​ധി​ച്ച ഇരുപത്തിയേഴുക്കാ​രി​ക്കാ​ണു പൂ​ര്‍ണ​മാ​യും മ​യ​ക്കാ​തെ ബോ​ധാ​വ​സ്ഥ​യി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ ത​ല​ച്ചോ​റി​ന്‍റെ മു​ന്‍ഭാ​ഗ​മാ​യ ഫ്രോ​ണ്ട​ല്‍ ലോ​ബി​ല്‍ ച​ല​ന​ശേ​ഷി​യെ​യും സം​സാ​ര​ശേ​ഷി​യെ​യും നി​യ​ന്ത്രി​ക്കു​ന്ന സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ള്‍ക്കു തൊ​ട്ട​ടു​ത്താ​യി​രു​ന്നു ട്യൂ​മ​റി​ന്‍റെ സ്ഥാ​നം. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഈ ​ഭാ​ഗ​ങ്ങ​ള്‍ക്ക് ക്ഷ​തം സം​ഭ​വി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ രോ​ഗി​യു​മാ​യിസം​സാ​രി​ക്കു​ക​യും നി​ര്‍ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു.

ന്യൂ​റോ സ​ര്‍ജ​റി ആ​ന്‍ഡ് സ്‌​പൈ​ന്‍ സ​ര്‍ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. സ​രീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​ക്കി​യ​ത്. ന്യൂ​റോ നാ​വി​ഗേ​ഷ​ന്‍, ഇ​ന്‍ട്രാ​ഓ​പ്പ​റേ​റ്റീ​വ് ന്യൂ​റോ മോ​ണി​റ്റ​റിം​ഗ് എ​ന്നീ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ട്യൂ​മ​റി​ന്‍റെ സ്ഥാ​നം കൃ​ത്യ​മാ​യി നി​ര്‍ണ​യി​ച്ച ശേ​ഷം സു​പ്ര​ധാ​ന കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു ട്യൂ​മ​ര്‍ പൂ​ര്‍ണ​മാ​യി നീ​ക്കം ചെ​യ്യാ​ന്‍ സാ​ധി​ച്ചു.അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ.​ശി​വാ​നി ബ​ക്ഷി​യും ശ​സ്ത്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി. സു​ഖം പ്രാ​പി​ച്ച രോ​ഗി ആ​ശു​പ​ത്രി വി​ട്ടു.

അ​ത്യാ​ധു​നി​ക ചി​കി​ത്സാ​രം​ഗ​ത്തു പു​തി​യ മു​ന്നേ​റ്റം കൂ​ടി​യാ​ണ് അ​തീ​വ സ​ങ്കീ​ര്‍ണ​മാ​യ എ​വേ​ക് ക്രാ​നി​യോ​ട്ട​മി ശ​സ്ത്ര​ക്രി​യ ​ന​ട്ടെ​ല്ല്, നാ​ഡി, ത​ല​ച്ചോ​റ് സം​ബ​ന്ധ​മാ​യ എ​ല്ലാ രോ​ഗ​ങ്ങ​ള്‍ക്കും അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​വ​ര്‍ക്കും ആ​ധു​നി​ക ചി​കി​ത്സ​ക​ളും നൂ​ത​ന രീ​തി​യി​ലു​ള്ള ശ​സ്ത്ര​ക്രി​യ​ക​ളും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ന്യൂ​റോ ആ​ന്‍സ് സ്‌​പൈ​ന്‍ സ​ര്‍ജ​റി വി​ഭാ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ണ്.

ബ്ര​യി​ന്‍ ട്യൂ​മ​ര്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍, കീ​ഹോ​ള്‍ സ്‌​പൈ​ന്‍ സ​ര്‍ജ​റി,അ​ന്യൂ​റി​സം കോ​യി​ലിം​ഗ്, അ​ന്യൂ​റി​സം ക്ലി​പ്പിം​ഗ്, കോം​പ്രി​ഹെ​ന്‍സീ​വ് ന്യൂ​റോ​സ​ര്‍ജി​ക്ക​ല്‍ പ്രാ​ക്ടീ​സ്,എ​ന്‍ഡോ​സ്‌​കോ​പ്പി​ക് സ്‌​പൈ​ന്‍ സ​ര്‍ജ​റി, മൈ​ക്രോ​ന്യൂ​റോ​സ​ര്‍ജ​റി, മി​നി​മ​ലി ഇ​ന്‍വേ​സ് സ്‌​പൈ​ന്‍ സ​ര്‍ജ​റി ആ​ന്‍ഡ് സ്‌​പൈ​ന്‍ സ്റ്റെ​ബി​ലൈ​സേ​ഷ​ന്‍, ഫ്‌​ലോ ഡൈ​വ​ര്‍ട്ട​ര്‍ സ്റ്റെ​ന്റ് ഫോ​ര്‍ കോം​പ്ല​ക്‌​സ് അ​ന്യൂ​റി​സം​സ്, ഇ​ന്‍ട്രാ​ഓ​പ്പ​റേ​റ്റീ​വ് ന്യൂ​റോ​നാ​വി​ഗേ​ഷ​ന്‍ ഗൈ​ഡ​ഡ് സ​ര്‍ജ​റി, സ്‌​പൈ​ന​ല്‍ ട്യൂ​മ​ര്‍ എ​ക്‌​സി​ഷ​ന്‍, സ​ര്‍വി​ക്ക​ല്‍ കോ​ര്‍പെ​ക്ടോ​മി, റി​വി​ഷ​ന്‍ സ്‌​പൈ​ന്‍ സ​ര്‍ജ​റീ​സ്, നാ​വി​ഗേ​ഷ​ന്‍ അ​സി​സ്റ്റ​ഡ് സ്‌​പൈ​ന്‍ സ​ര്‍ജ​റി തു​ട​ങ്ങി​യ​വ ഉ​ള്‍പ്പെ​ടെ​യു​ള്ള നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ള്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന​ട​ന്നു വ​രു​ന്നു.

Latest News

Corehub Up