പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോ ആൻഡ് സ്പൈന്‍ സര്‍ജറി ക്യാമ്പ് 30 വരെ നടക്കും. ക്യാമ്പിൽ നാഡീവ്യൂഹം, നട്ടെല്ല് സംബന്ധവുമായ രോഗങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാകും.
നട്ടെല്ല് വേദന, ഡിസ്ക് പ്രശ്നങ്ങള്‍, തലച്ചോറിലെ വിവിധ രോഗങ്ങള്‍, നാഡി സംബന്ധമായ മറ്റു ബുദ്ധിമുട്ടുകള്‍ എന്നിവ നേരിടുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ന്യൂറോ ആൻഡ് സ്പൈന്‍ സര്ജന്മാര് പരിശോധനയ്ക്ക് നേതൃത്വം നല്‍കും.
രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. തുടര്‍ന്നുള്ള ഐപി, ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കു പ്രത്യേക പാക്കേജുകളും ലഭിക്കും. രജിസ്ട്രേഷന് ഫോൺ: 7907742620, 8606966529.
Tags : nattu vishesham Neuro and Spine Surgery Mar Sliwa Medicity