പാലാ: ലോക വനിതാദിനത്തോടനുബന്ധിച്ച് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വനിതകള്‍ക്കായി പിങ്ക് പ്രിവിലേജ് കാര്‍ഡ് ലോഞ്ച് ചെയ്തു. പിങ്ക് കാര്‍ഡ് എടുക്കുന്നവര്‍ക്ക് സൗജന്യ രജിസ്ട്രേഷന് കൂടാതെ ഡോക്ടര്‍ കണ്സള്ട്ടേഷന്, ഒ.പി. ലബോറട്ടറി, റേഡിയോളജി സേവനങ്ങള്‍, ഹെല്‍ത്ത് ചെക്കപ്പ്, ഐപി സേവനങ്ങള്‍ എന്നിവയില്‍ പ്രത്യേക ഇളവുകള്‍ ലഭിക്കും.
ചര്‍മസംരക്ഷണത്തിനായുള്ള ചികിത്സകള്‍ക്കായി ഡെര്‍മറ്റോളജി വിഭാഗത്തില്‍ ഹൈഡ്രാഫേഷ്യലിന് 20 ശതമാനവും, ആയുര്‍വേദ വിഭാഗത്തില്‍ ആയുര്‍വേദ വെല്‍നെസ് പാക്കേജിന് 20 ശതമാനവും ആയുര്‍വേദ കോസ്മറ്റോളജി ചികിത്സയ്ക്ക് 25 ശതമാനവും ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രത്യേക ആയുര്‍വേദ പുനര്‍നവ പാക്കേജിന് 25 ശതമാനവും ഇളവ് പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.
കൂടാതെ പിങ്ക് കാര്‍ഡ് ഉടമയ്ക്ക് സൗജന്യ എഐ ബ്രസ്റ്റ് സ്ക്രീനിംഗും സൗജന്യ യോഗസെഷനും ലഭ്യമാകും. ഒരു വര്‍ഷം വരെ കാര്‍ഡ് പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകും.
31 വരെ വനിതള്‍ക്കായി മൂന്ന് പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. ഡയബറ്റിക് പാക്കേജ്, ബേസിക് ഹെല്‍ത്ത് പാക്കേജ്, പ്രത്യേക കാര്‍ഡിയാക് പാക്കജ് എന്നിവയാണ് ഇളവുകളോടെ പ്രത്യേക നിരക്കില്‍ ക്രമീകരിച്ചിരിക്കുന്നത്.
കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ഓദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും രജിസ്ട്രേഷന് നടത്താം. ഫോണ്‍: 8606966529, 7907742620.
Tags : Mar Sliwa Medicity Pink card women