പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പീഡിയാട്രിക് സര്‍ജറി ക്യാമ്പ് മേയ് 31 വരെ നടത്തും.
കുട്ടികളിലെ ജനിതകപ്രശ്നങ്ങള്‍, ഹെര്‍ണിയ, മൂത്രവിസര്‍ജന സംബന്ധമായ അസുഖങ്ങള്‍,സ്കോളിയോസിസ്, വയറിനുള്ളിലെ മറ്റ് രോഗങ്ങള്‍ എന്നിവയ്ക്ക് ശസ്ത്രക്രിയ വേണ്ട കുട്ടികള്‍ക്ക് വിദഗ്ധ പീഡിയാട്രിക് സര്ജന്മാരുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കും ശസ്ത്രക്രിയകള്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. തുടര്‍ന്നുള്ള ഐപി, ലാബ്, റേഡിയോളജി, സേവനങ്ങള്‍ക്ക് കണ്‍സഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ - 8606966529, 7907742620.
Tags : Paediatric Surgery Camp Mar Sliwa Medicity