നേമം: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി വെള്ളായണി തൃക്കുളങ്ങര കായൽ തീരത്ത് അരങ്ങേറുന്ന 49-ാമത് മഹാത്മാ അയ്യങ്കാളി ട്രോഫി വള്ളംകളി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
നാളെ നടക്കുന്ന ജലോത്സവത്തിൽ മാറ്റുരയ്ക്കുന്ന വള്ളങ്ങളുടെയും തുഴച്ചിൽ സംഘങ്ങളുടെയും ട്രാക്ക് നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. തുടർന്ന് ബോട്ട് അറേഞ്ച്മെന്റ് കമ്മിറ്റി ഔദ്യോഗിക ലിസ്റ്റ് പുറത്തുവിട്ടു.
ഒന്നാം തരം, രണ്ടാം തരം, മൂന്നാം തരം, വനിതാ വിഭാഗം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഒന്നാം തരം വള്ളങ്ങളുടെ വിഭാഗം: ഒന്നാം ട്രാക്കിൽ കാക്കാമൂലയിൽ നിന്നുള്ള കെ.ബി. ശ്രീജിത്ത് ക്യാപ്റ്റനായ "ബ്രദേഴ്സ് ചുണ്ടൻ' (അമരം: പ്രതീഷ്) ഇറങ്ങും.
രണ്ടാം ട്രാക്കിൽ വള്ളംകോട്ടു നിന്നുള്ള ആർ. രഞ്ജിത്ത് ക്യാപ്റ്റനായ "കിഴക്കേക്കര ചുണ്ടൻ' (അമരം: വി. വിനോദ്) അണിനിരക്കുമ്പോൾ മൂന്നാം ട്രാക്കിൽ കാക്കാമൂലയിൽ നിന്നുള്ള ബിജു. റ്റി ക്യാപ്റ്റനായ "ബ്രദേഴ്സ് ചുണ്ടൻ' മത്സരിക്കും.